സോഷ്യല്‍ മീഡിയയുടെ കരുത്തില്‍ ആര്യമോള്‍ക്ക് സഹായപ്രവാഹം ; ഇനി വേണ്ടത് പ്രാര്‍ഥന

സോഷ്യല്‍ മീഡിയയക്ക് നന്ദി. വേദനയ്ക്ക് ആശ്വാസം ആയില്ല എങ്കിലും സോഷ്യല്‍ മീഡിയയുടെ അശാന്തപരിശ്രമം ഫലം കണ്ടു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ആര്യമോള്‍ക്ക് സഹായപ്രവാഹം. കൂടാതെ ആര്യയുടെ ചികിത്സ ഏറ്റെടുക്കുവാന്‍ കേരളസര്‍ക്കാരും മുന്നോട്ടു വന്നു. ആര്യയുടെ ചികിത്സ ഏറ്റെടുക്കുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇപ്പോള്‍ കൊച്ചിയിലെ അമൃതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ആര്യയെ. ഇനി വേണ്ടത് ആ പൊന്നുമോൾക്കായുള്ള പ്രാർത്ഥനയാണ്. അതേസമയം വെറുതെ ട്രോള്‍ ഉണ്ടാക്കി വിടാനും സമയം പോകാനും മാത്രമല്ല നാലുപേര്‍ക്ക് നല്ലത് വരുത്താനും സോഷ്യല്‍ മീഡിയയിക്ക് കഴിയും എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് കേരളത്തിലെ സോഷ്യല്‍ മീഡിയ ഉപഫോക്താക്കള്‍. ശ്രീജിത്ത് വിഷയത്തിന് പിന്നാലെ ആര്യയുടെ ദുരന്തകഥയും അധികാരികളില്‍ എത്തിക്കുവാന്‍ സോഷ്യല്‍ മീഡിയയ്ക്ക് കഴിഞ്ഞു.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ വെച്ച് തല ചുറ്റി വീണതോടെ ആര്യയുടെ ജീവിതം വഴിമാറുകയായിരുന്നു. വിദഗ്ദ പരിശോധനയില്‍ അവള്‍ക്ക് രക്താര്‍ബുദം ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് തിരുവനന്തപുരം RCC യില്‍ ചികിത്സ തുടരവേ ദേഹം മുഴുവന്‍ പൊട്ടി രക്തം വരുന്ന അപൂര്‍വ രോഗവും പിടിപെട്ടു. തുടര്‍ന്ന് വിദഗ്ധ ചികിത്സ നല്‍കാന്‍ വെല്ലൂര്‍ ആശുപത്രിയില്‍ കൊണ്ട് പോയി എങ്കിലും കയ്യില്‍ കാശില്ലാത്തത് കാരണം തിരിച്ചു കൊണ്ടു വരികയായിരുന്നു.