ലോറിക്കടിയില്‍പ്പെട്ട യുവതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നന്ദി പറയേണ്ടത് ആ ലോറി ഡ്രൈവറോട്;ഒന്ന് പിഴച്ചിരുന്നെങ്കില്‍- വീഡിയോ
വാഹനത്തിലായാലും നടന്നായാലും റോഡിലൂടെ പോകുമ്പോള്‍ നാം അതീവ ശ്രദ്ധ തന്നെ പുലര്‍ത്തണം കാരണം ഒരു ചെറിയഅശ്രദ്ധ പോലും ചിലപ്പോള്‍ പല വലിയ അപകടങ്ങളും ഉണ്ടാക്കും.
ഇടറോഡുകളില്‍ നിന്ന് മെയിന്‍ റോഡുകളിലേക്ക് കയറുമ്പോള്‍ നാം തികച്ചും ശ്രദ്ധ പുലര്‍ത്തിയെ മതിയാകു.കാരണത്തെ ഇടറോഡുകളില്‍ പൊതുവെ വലിയ വാഹന ങ്ങള്‍ കുറവായിരിക്കും കൂടാതെ പ്രാധാന റോഡുകളില്‍ ലോറി ബസ് പോലുള്ളക വലിയ വാഹനങ്ങളും ഉണ്ടാകും.അപ്പോള്‍ നാം ജാഗ്രത കാട്ടിയെ മതിയാകു.എന്നാല്‍ നമ്മളില്‍ എത്രപേര്‍ ഈ മുന്‍കരുതലുകള്‍ എടുക്കാറുണ്ട്. മിക്കവാറും ഇല്ലെന്ന് തന്നെയാകും ഉത്തരം. എന്നാല്‍ നാം ശ്രദ്ധ പുലര്‍ത്തിയില്ലേല്‍ അപകടങ്ങള്‍ പതിവ് കാഴ്ചയാകും എന്നതിന് ഉത്തമ ഉദാഹരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്ന ഈ വിഡിയോ. തമിഴ്നാട്ടിലാണ് സംഭവം നടന്നത്. പിന്നില്‍ നിന്ന് വരുന്ന ലോറിയെ ശ്രദ്ധിക്കാതെ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ മുന്നോട്ട് എടുക്കവേയാണ് അപകടം നടന്നത്.
വീഴ്ചയില്‍ ലോറിയുടെ അടിയിലേക്ക് പോയ യുവതികള്‍ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. തിരക്കുള്ള റോഡായിരുന്നതിനാല്‍ ലോറി വേഗം കുറച്ച് വന്നതുകൊണ്ടും ഡ്രൈവര്‍ പെട്ടെന്നു തന്നെ വാഹനം നിര്‍ത്തിയതുകൊണ്ടും മാത്രമാണ് ടയറിന്റെ അടിയില്‍ പെടാതെ യുവതികള്‍ രക്ഷപ്പെട്ടത്. പിന്നിലേക്ക് നോക്കാതെ യുവതി സ്‌കൂട്ടര്‍ മുന്നോട്ട് എടുത്ത് ലൈന്‍മാറാന്‍ ശ്രമിച്ചതാണ് അപകട കാരണം. ഭാഗ്യവശാല്‍ പരിക്കുകളൊന്നും ഏല്‍ക്കാതെ ഇരുവരും രക്ഷപ്പെട്ടു.