ഡ്രീമര്‍ പദ്ധതിയില്‍ വരുന്ന ആദ്യ അറ്റോര്‍ണിക്ക് ന്യൂജേഴ്സി ബാര്‍ അസോസിയേഷനില്‍ അംഗത്വം
പി.പി. ചെറിയാന്‍
ന്യൂജേഴ്സി: ന്യൂജേഴ്സിയില്‍ മാത്രം ഡാക്കാ പദ്ധതിയില്‍ വരുന്ന 22,000 ഡ്രീമേഴ്സില്‍ ബാര്‍ അസോസിയേഷനില്‍ അംഗത്വം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി എന്ന പദവി പാര്‍ത്ഥിവ് പട്ടേലിനു സ്വന്തം.
ജനുവരി 24-ന് ന്യൂജേഴ്സി ബാര്‍ അസോസിയേഷനില്‍ നടന്ന ചടങ്ങില്‍ പാര്‍ത്ഥിവ് പട്ടേലും ഭാര്യ സരികയും പങ്കെടുത്തു.
ന്യൂജേഴ്സി അറ്റോര്‍ണി ജനറല്‍ ഗുര്‍ബീര്‍ ഗ്രവാള്‍ പട്ടേലിനു സത്യവാചകം ചൊല്ലിക്കൊടുത്തു.
മാതാപിതാക്കളോടൊപ്പം മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ എത്തിയവരാണ് ഡ്രീമര്‍ എന്ന് അറിയപ്പെടുന്നത്. ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ബരാക് ഒബാമ ‘ഡാക’ എന്ന പദ്ധതി അംഗീകരിച്ച് നടപ്പാക്കിയിരുന്നു.
പന്ത്രണ്ടാം വയസ്സിലാണ് പട്ടേല്‍ മാതാപിതാക്കളോടൊപ്പം അമേരിക്കയില്‍ എത്തിയത്. 2012-ല്‍ ഡാക സ്റ്റാറ്റസ് ലഭിച്ചിരുന്നു. ഡ്രെക്ചെല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമ ബിരുദം കരസ്ഥമാക്കിയ പട്ടേല്‍ 2016-ല്‍ ന്യൂജേഴ്സി, പെന്‍സില്‍വാനിയ തുടങ്ങിയ സംസ്ഥാനങ്ങളിലെ ബാര്‍ പരീക്ഷകള്‍ പാസായിരുന്നു.
ഡ്രീമേഴ്സ് അമേരിക്കക്കാരാണ് ഞങ്ങളില്‍ ഡോക്ടര്‍മാരും, അറ്റോര്‍ണിമാരും, അക്കൗണ്ടന്റുമാരും ഉണ്ട്- പട്ടേല്‍ പറഞ്ഞു.