ചെങ്ങമനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു

ചെങ്ങമനാട്: ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സെന്റര്‍ ഫോര്‍ ഇന്റഗരേറ്റഡ് റോബോട്ടിക് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ (CIRRD) ആഭിമുഖ്യത്തില്‍ അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി റോബോട്ടിക്സ് പരശീലനം സംഘടിപ്പിച്ചു.

ജനുവരി 27-നു സ്‌കൂള്‍ അങ്കണത്തില്‍ വച്ചു നടന്ന റോബോട്ടിക്സ് ശില്‍പശാലയില്‍ റോബോട്ടുകളുടെ ചരിത്രത്തെ സംബന്ധിച്ച് ചര്‍ച്ചയും ലൈന്‍ ഫോളോയിംഗ് റോബോട്ടിന്റെ നിര്‍മ്മാണവും നടന്നു. സ്‌കൂള്‍ ശാസ്ത്രാധ്യാപിക ലിസി തോമസ് നേതൃത്വം നല്‍കി. സി.ഐ.ആര്‍.ആര്‍.ഡി ഭാരവാഹികളും, രാജഗിരി കോളജ് ഓഫ് ഇലക്ട്രോണിക്സ് ബിരുദ വിദ്യാര്‍ത്ഥികളുമായ വിജയ് കൃഷ്ണന്‍, സാന്‍ഡര്‍ ജേക്കബ്, സണ്ണി ജോര്‍ജ് എന്നിവര്‍ ക്ലാസ് നയിച്ചു. റോബോട്ടിക് പരിശീലനം കുട്ടികളുടെ ശാസ്ത്രാഭിരുചി വളര്‍ത്താനും, പുതിയ ഗവേഷണ മേഖലകള്‍ കണ്ടെത്താനും കുട്ടികളെ സഹായിക്കുമെന്നു സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജയശ്രീ എന്‍.കെ. ആശംസിച്ചു.