കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചു: KM മാണി
കോണ്‍ഗ്രസിനേയും UPA യെയും കടന്നാക്രമിച്ചു വീണ്ടും മാണി. പാര്‍ട്ടി മുഖപത്രമായ പ്രതിച്ഛായയിലാണ് ഈ പരാമര്‍ശങ്ങള്‍ വന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചു, പ്രത്യേകിച്ച് മലയോര കര്‍ഷകരെ. രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്നത് കൊണ്‌ഗ്രെസ്സ് ഭരിക്കുമ്പോള്‍. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ വന്നത് കോണ്‍ഗ്രസ് കേന്ദ്രവും കേരളവും ഭരിക്കുമ്പോള്‍. മലയോര മേഖലയിലെ പട്ടയ വിതരണം ചോദ്യം ചെയ്തത് വിറളിപൂണ്ട കോണ്‍ഗ്രസ് നേതാക്കള്‍ ആണ് എന്നും മാണി. ബി.ജെ.പി യേയും വെറുതെ വിട്ടില്ല, ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരെ സഹായിക്കുന്നില്ല, നയങ്ങള്‍ എല്ലാം സമ്പന്നരെ സഹായിക്കുമ്പോള്‍ കര്‍ഷകനും സാധാരണകാരനും ദ്രോഹം ചെയ്യുന്നു.
ചങ്ങനാശ്ശേരി ഉപതിരഞ്ഞെടുപ്പിനു മുന്‍പ് മാണിയുടെ നിലപാടറിയാന്‍ UDF കാത്തുനില്‍കുന്ന സാഹചര്യത്തിലാണ് മാണിയുടെ ഈ അഭിപ്രായ പ്രകടനം എന്നത് ഏറെ ശ്രദ്ധേയമാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് മാണി ഇടത്തോട്ട് തന്നെയെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.