ഓറഞ്ച് പാസ്സ് പോര്‍ട്ട് ഇല്ല
ഓറഞ്ച് പാസ്സ് പോര്‍ട്ട് നല്‍കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറി. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരാണ് എമിഗ്രേഷന്‍ ക്ലിയറന്‍സ് വേണ്ടുന്ന (ഇസിആര്‍) വിഭാഗത്തില്‍ പെടുന്നത്. ഇസിആര്‍ പാസ്‌പോര്‍ട്ടുകള്‍ ഓറഞ്ച് നിറത്തില്‍ ആക്കാനുള്ള നീക്കത്തിലായിരുന്നു മോഡി സര്‍ക്കാര്‍.
ഇതിനെതിരെ കേരളാ ഹൈ കോടതിയില്‍ ഉള്‍പ്പടെ നിരവധി കേസുകള്‍ ഫയല്‍ ചെയ്തിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തിനും സ്വകാര്യതക്കും എതിരെയുള്ള കടന്നു കടന്നു കയറ്റമായാണ് ഇതിനെ പലരും വിലയിരുത്തിയിരുന്നത്. വിവിധ കോണുകളില്‍ നിന്നും ഇതിനെതിരെ ഉയര്‍ന്ന അഭിപ്രായങ്ങളാണ് കേന്ദ്രത്തെ ഈ തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ പ്രേരിപ്പിച്ചത്.