ആദി കാണാന്‍ യുവാവ് തിയറ്ററിലെത്തിയത് ‘പാര്‍ക്കൗര്‍’ ചെയ്ത് കൊണ്ട്;വീഡിയോ വൈറല്‍

ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ആക്?ഷന്‍ രംഗങ്ങള്‍ ആദിയിലൂടെ മലയാള സിനിമയിലുമെത്തിയതിന്റെ ആവേശത്തിലാണ് മലയാളികള്‍.ഈ ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ്

ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ആക്ഷന്‍ രംഗങ്ങള്‍ ആദിയിലൂടെ മലയാള സിനിമയിലുമെത്തിയതിന്റെ ആവേശത്തിലാണ് മലയാളികള്‍.ഈ ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാനഹൈലൈറ്റ്.അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരികാഭ്യാസമാണ് പാര്‍ക്കൗര്‍. കെട്ടിടങ്ങളില്‍ വേഗത്തില്‍ കുതിച്ചുകയറാനും മതിലുകള്‍ക്കു മീതെ ചാടിമറിയാനും പരിശീലനം നേടിയ പാര്‍ക്കൗര്‍ അഭ്യാസിയെയാണ് പ്രണവ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രണവിന്റെ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകരില്‍ തീര്‍ത്ത ആവേശം ഇനിയും കെട്ടടങ്ങിയിട്ടില്ല.

ഇപ്പോഴിതാ പ്രണവിനോടുള്ള ആരാധനമൂത്ത് യുവാവ് നടത്തിയ പാര്‍ക്കൗര്‍ പ്രകടനാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഡജിന്‍ എന്ന യുവാവ് ആണ് പ്രണവ് ആദിയില്‍ ചെയ്ത പാര്‍ക്കൗര്‍ അഭ്യാസം ചെയ്ത് വീണ്ടും ഞെട്ടിച്ചിരിക്കുന്നത്.ആദി റിലീസായി എന്നറിഞ്ഞ ഡിജിന്‍ പാര്‍ക്കൗര്‍ അഭ്യാസം ചെയ്തുകൊണ്ടാണ് തിയറ്ററിലേക്ക് പോകുന്നത്.ശ്രാവണ്‍ സത്യയാണ് വിഡിയോയുടെ സംവിധാനം.