ഇന്റര്‍നെറ്റില്‍ വൈറലായി ഒരു കുളിസീന്‍ ; വീഡിയോ കണ്ടു നോക്ക് നിങ്ങളും ഞെട്ടും

ഒരു എലിയുടെ കുളിസീന്‍ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സംസാരവിഷയം. പെറുവിലെ ഹുറാസ് സിറ്റിയില്‍ ഒരു എലിയുടെ കുളിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുന്നത്‌. എന്താണ് ഇത്ര വൈറല്‍ ആകുവാന്‍ കാരണം എന്ന് ആലോചിക്കുകയാണ് എങ്കില്‍ മനുഷ്യന്‍ കുളിക്കുന്നതുപോലെ പിന്‍കാലില്‍ ഉയര്‍ന്നു നിന്ന് ശരീരമാകെ സോപ്പുവെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയായി കുളിക്കുന്ന എലിയാണ് ഏവരുടെയും ഹൃദയം കൈയ്യടക്കിയത്. ജോസ് കോറി എന്നയാളാണ് ഈ രംഗം വീഡിയോയില്‍ പകര്‍ത്തിയത്.

താന്‍ കുളിക്കാനായി കയറിയപ്പോഴാണ് തന്റെ ബാത്‌റൂം സിങ്കില്‍ നിന്ന് എലി കുളിക്കുന്നത് ശ്രദ്ധയില്‍ പെട്ടതെന്നും ഉടന്‍ തന്നെ ക്യാമറയില്‍ പകര്‍ത്തിയെന്നും ഇയാള്‍ പറയുന്നു. എലിയെ കണ്ടു എങ്കിലും അതിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചില്ലെന്നും 30 നിമിഷങ്ങള്‍ക്കകം വിസ്തരിച്ച് കുളി പാസാക്കി എലി കളം വിട്ടെന്നും ജോസ് കോറി പറയുന്നു. അതേസമയം വീഡിയോ വ്യാജമാണ് എന്നും ചിലര്‍ കമന്റ് പറയുന്നുണ്ട്.