കന്യകാത്വം ലേലത്തില്‍ വെച്ച് 19 കാരി ; 12 മണിക്കൂറിന് ചോദിക്കുന്നത് രണ്ടരക്കോടി രൂപ ; ലേലത്തില്‍ പങ്കെടുക്കുന്നതിന് നിബന്ധനകളും

തന്‍റെ കന്യകാത്വം ലേലത്തില്‍ വെച്ച് കാശുണ്ടാക്കുന്ന പെണ്‍കുട്ടികളുടെ വാര്‍ത്തകള്‍ ഇപ്പോള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ഒരു സ്ഥിരം പരിപാടിയായി മാറിക്കഴിഞ്ഞു. യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കുന്നതിനും വീടുവാങ്ങുന്നതിനും ജീവിതം അടിച്ചു പൊളിക്കുവാനും മറ്റുമാണ് പലരും സ്വന്തം കന്യകാത്വം ലേലത്തിനുവെക്കുന്നത്. കന്യകമാരെത്തേടി നടക്കുന്ന കോടീശ്വരന്മാര്‍ ലേലത്തില്‍ പങ്കുകൊള്ളുകയും ഒരു രാത്രിക്കുവേണ്ടി കോടികള്‍ ചെലവിടുകയും ചെയ്യും. ബ്രസീലിലെ കൗമാരക്കാരിയായ റോസാലി പിന്യോയ്‌ ലക്ഷ്യമിടുന്നതും അത്തരമൊരു കോടീശ്വരനെയാണ്. തനിക്കൊപ്പം ആദ്യമായി അന്തിയുറങ്ങുന്നയാള്‍ കുറഞ്ഞത് രണ്ടരക്കോടി രൂപയെങ്കിലും നല്‍കണമെന്നാണ് റോസാലിയുടെ ആവശ്യം.

12 മണിക്കൂര്‍ നേരത്തേക്കാണ് റോസാലി ഇത്രയും തുക ആവശ്യപ്പെടുന്നത്. മിനാസ് ജെറെയ്‌സ് സംസ്ഥാനത്തുനിന്നുള്ള റോസാലി കന്യകാത്വം ലേലം ചെയ്യുന്നതിന് പ്രത്യേകിച്ചൊരു കാരണങ്ങളുണ്ട്. തന്റെ അമ്മയ്‌ക്കൊരു വീടുവാങ്ങിനല്‍കണം. കോളേജിലെ ഫീസ് അടയ്ക്കണം. രണ്ടരക്കോടി രൂപയിലാണ് ലേലം ആരംഭിക്കുകയെന്ന് വ്യക്തമാക്കിയ റോസാലി, ലേലത്തില്‍ പങ്കെടുക്കുന്നതിന് ചില നിബന്ധനകളും മുന്നോട്ടുവെച്ചിട്ടുണ്ട്.

താന്‍ ഇതേവരെ മറ്റൊരാളുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് റോസാലി ഉറപ്പുപറയുന്നു. ചില പുരുഷ സുഹൃത്തുക്കളെ ചുംബിച്ചിട്ടുണ്ടെന്നതല്ലാതെ അതിനപ്പുറം ശാരീരിക ബന്ധം ആരുമായും ഉണ്ടായിട്ടില്ല. ആദ്യ ലൈംഗിക ബന്ധം ഒരു അപരിചിതനുമായി നടത്തുകയെന്നതില്‍ ചില ആശങ്കകളുള്ളതു കൊണ്ടാണ് അതിന് ചില നിബന്ധനകള്‍കൂടി മുന്നോട്ടുവെക്കുന്നത്. മറ്റു ചില പെണ്‍കുട്ടികള്‍ ഈ രീതിയില്‍ പണം സമ്പാദിച്ചിട്ടുണ്ടെന്നറിഞ്ഞാണ് റോസാലിയും രംഗത്തിറങ്ങിയത്.

ഇതിനായി അവര്‍ സ്വന്തമായി വെബ്‌സൈറ്റ് തുടങ്ങുകയായിരുന്നു. മറ്റ് സോഷ്യല്‍ മീഡിയകളില്‍ റോസാലി സജീവമല്ല. എല്ലാ ഇടപാടുകളും രഹസ്യമായിരിക്കണമെന്നതാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ആദ്യനിബന്ധന. താന്‍ കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലൈംഗികബന്ധത്തിന് മുമ്പ് കാണിച്ചിരിക്കും. ആവശ്യമെങ്കില്‍ ലേലത്തില്‍ വിജയിക്കുന്നയാള്‍ക്ക് ഒരു ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കാവുന്നതാണ്. തനിക്ക് ലൈംഗിക രോഗങ്ങളൊന്നുമില്ലെന്ന സര്‍ട്ടിഫിക്കറ്റ് ലേലത്തില്‍ വിജയിക്കുന്നയാളും കാണിച്ചിരിക്കണം.

ഗര്‍ഭനിരോധന ഉറ ഉപയോഗിച്ചുമാത്രമേ ലൈംഗികബന്ധം പാടുള്ളൂ. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും കൈമാറണം. ലേലത്തില്‍ വിജയിക്കുന്നയാള്‍ ബ്രസീലിലേത്തി തന്നെ കാണണം. അയാള്‍ താമസിക്കുന്ന ഹോട്ടലില്‍ 12 മണിക്കൂര്‍ അയാള്‍ക്കൊപ്പം തങ്ങാന്‍ താന്‍ തയ്യാറാണ്. ലൈംഗിക ബന്ധത്തിനിടെ ശാരീരികമായി മുറിപ്പെടുത്തുന്ന തരത്തിലുള്ള ഒരു പരിപാടിയും പാടില്ല. ലേലത്തില്‍ വിജയിക്കുന്നയാള്‍ തനിച്ചായിരിക്കണം വരേണ്ടത്. ലൈംഗിക ബന്ധം ക്യാമറയില്‍ പകര്‍ത്താന്‍ പാടില്ലഇതൊക്കെയാണ് റോസാലി മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍.

മൂന്നാഴ്ചത്തെ സമയമാണ് ലേലത്തിനായി റോസാലി മനസ്സില്‍ കണ്ടിട്ടുള്ളത്. മെയ് ആദ്യവാരം വിജയിയെ പ്രഖ്യാപിക്കാനാണ് നീക്കം. തന്റെ വീട്ടിലുള്ളവര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ലേലത്തെക്കുറിച്ച് യാതൊന്നും അറിയില്ലെന്നും തീര്‍ത്തും രഹസ്യമായാണ് താന്‍ ഇതിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. കന്യകാത്വം ലേലത്തിനുവെച്ച തന്നെക്കുറിച്ച് ആളുകളെന്ത് വിചാരിക്കുമെന്ന ആശങ്ക തനിക്കിപ്പോഴുമുണ്ടെന്നും റോസാലി പറയുന്നു.