കോർപ്പറേറ്റ് സംഭാവനയുടെ 89% ബിജെപിക്ക്
ഇലക്ട്റല്‍ ട്രൂസ്റ്റുകള്‍ വഴിയാണ് കോര്‍പ്പറേറ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ടുകള്‍ നല്‍കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്ഷം കോര്‍പറേറ്റുകള്‍ ഇലക്ട്റല്‍ ട്രൂസ്റ്റു വഴി നല്‍കിയ സംഭവനയില്‍ മഹാഭൂരിപക്ഷവും എത്തിയത് ബിജെപി അക്കൗണ്ടിലേക്കാണ്. 325 കോടി രൂപ കോര്പറേറ്റ് സംഭാവനയായി പാര്‍ട്ടികള്‍ക്ക് ലഭിച്ചതില്‍ ബിജെപി സ്വന്തമാക്കിയത് 290 കോടി. അതായത് മൊത്തം സംഭാവനയുടെ 89 ശതമാനവും ബിജെപിക്ക്. 11% മാത്രമാണ് ബാക്കി ഇലക്ട്റല്‍ ട്രൂസ്റ്റുകള്‍ വഴി സംഭാവന ലഭിക്കുന്ന കോണ്‍ഗ്രസ്, ആര്‍ജെഡി, എന്‍സിപി, ശിവസേന, ടിഡിപി, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതദള്‍, സമാജ്വാദി പാര്‍ട്ടി, ആം ആദ്മി എന്നിവര്‍ക്ക് ലഭിച്ചത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഈന സംഘടനയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
ബിജെപി കോര്‍പറേറ്റുകളെ മാത്രം പ്രീതിപ്പെടുത്തുന്നതില്‍ അത്ഭുതമില്ല, ഒരു കണക്കിന് കോര്‍പറേറ്റുകള്‍ തന്നെയാണ് പാര്‍ട്ടികളെ വളരുന്നതും ഓരോ സര്‍ക്കാര്‍ ഉണ്ടാക്കുന്നതും. രാജ്യത്തു മാറി മാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ ഇത് തന്നെയാണ് ചെയ്യുന്നതും. അപ്പോള്‍ ജനക്ഷേമം എന്നത് രാഷ്ട്രീയ കക്ഷികളുടെ പ്രകടന പത്രികയില്‍ മാത്രം ഒതുങ്ങുന്നത് ഇങ്ങനെയാണ്.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ് അംഗീകരിച്ച 21 ഇലക്ട്റല്‍ ട്രസ്റ്റുകള്‍ ആണ് ഉള്ളത്, ഇതില്‍ 7 ഇലക്ട്റല്‍ ട്രൂസ്റ്റുകളാണ് പ്രധാനപ്പെട്ടത് അതില്‍ സത്യ, ജനറല്‍, ട്രയംഫ് എന്നിവയ്ക്കാണ് കൂടുതല്‍ ഫണ്ട് ലഭിക്കുന്നത്. ഇടനിലക്കാര്‍ ലാഭം കൊയ്യുന്നതും ദാതാക്കള്‍ സ്വീകര്‍ത്താക്കളും ദുരുപയോഗം ചെയ്യുന്നതും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ ട്രൂസ്റ്റുകള്‍ക്കു രൂപം നല്‍കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ട്രൂസ്റ്റുകള്‍ക്കു ലഭിച്ച 638 കോടി രൂപയില്‍ 85% പോയതും ബിജെപി അല്‍കൗണ്ടില്‍ തന്നെ.