പാര്‍ട്ടിയില്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പ്രത്യേക പ്രാധാന്യം നല്‍കും

രാഷ്ട്രീയത്തില്‍ കാലിടറാതിരിക്കാന്‍ രാജ്ഞി മക്കള്‍ മണ്‍ട്രത്തിന്റെ ഭാരവാഹികളെ നിയമിക്കുമ്പോള്‍ ദളിത് സമുദായങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കണമെന്ന് രജനികാന്ത് നിര്‍ദ്ദേശം നല്‍കി. അടിച്ചമര്‍ത്തപ്പെട്ടവര്‍, ദളിത്, ന്യൂപക്ഷങ്ങള്‍, സ്ത്രീകള്‍, യുവാക്കള്‍ തുടങ്ങിയവര്‍ക്ക് ജില്ലാതലങ്ങളില്‍ സംഘടനയുടെ പ്രധാന ചുമതലകള്‍ നല്‍കണം എന്നാണ് നിര്‍ദ്ദേശം.

കണക്കുകള്‍ പ്രകാരം രജനിക്കു 50 മെമ്പര്‍ മാരെങ്കിലും ഉള്ള 50,000 ഫാന്‍ ക്ലബ്ബ്കളുണ്ട് തമിഴ്‌നാട്ടില്‍. ഫാന്‍സ് അസോസിയേഷന്‍ ആയ രജനി മക്കള്‍ മണ്‍ട്രത്തിന്റെ പേരിലാണ് പ്രവര്‍ത്തകരെ സംഘടിപ്പിച്ചു വരുന്നത്. ഇതിനായി വെബ്സൈറ്റും തുറന്നിട്ടുണ്ട്.

വെല്ലൂര്‍ ജില്ലയിലാണ് സംസ്ഥാനത്ത് ആദ്യമായി രാജ്ഞി മക്കള്‍ മണ്‍റം വനിതാ വിഭാഗം നിലവില്‍ വന്നത്, ഇതിലെ ഭാരവാഹി പട്ടികയില്‍ ദളിതരും മുസ്ലിങ്ങളും അടങ്ങുന്നവരുണ്ട്. തമിഴ് നാട്ടില്‍ പ്രബല സമുദായക്കാരായ തേവര്‍, കൗണ്ടര്‍, വണ്ണിയാര്‍, നാടാര്‍ എന്നിവര്‍ക്ക് ഡിഎംകെയിലും അണ്ണാ ഡിഎംകെയിലും വ്യക്തമായ മേല്‍ക്കോയ്മ ഉണ്ട്. ഈ പാര്‍ട്ടികളില്‍ ദളിത് – ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവര്‍ നേതൃനിരയില്‍ വിരളമാണ്.

എന്തിരന്‍ 2 കഴിഞ്ഞാല്‍ പ രഞ്ജിത്ത് സംവിധാനം ചെയുന്ന ‘കാലാ കാരികാലന്‍’ ആണ് പുറത്തു വരാനിരിക്കുന്നത്. ദളിതരുടെയും അധസ്ഥിതരുടെയും രക്ഷകനായ നായകനാണ് ഇതില്‍ കാലാ, ഈ ചിത്രം രജനിയുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് എത്രത്തോളം ഊര്‍ജ്ജം നല്‍കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.