ഫോണ്‍കെണി കേസില്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധി തള്ളണമെന്ന ഹര്‍ജിയുമായി പരാതിക്കാരി ഹൈക്കോടതിയില്‍

കൊച്ചി:ഹണി ട്രാപ്പ് കേസില്‍ കുറ്റവിമുക്തനായ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി.ശശീന്ദ്രന്റെ കേസ് ഒത്തു തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ആദ്യം ഹര്‍ജി നല്‍കിയ തയ്ക്കാട് സ്വദേശിനി മഹാലക്ഷ്മിയെന്ന സാമൂഹ്യ പ്രവര്‍ത്തക തന്നെയാണ് ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കിയിരിക്കുന്നത്.ശശീന്ദ്രനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കീഴ്ക്കോടതിയുടെ വിധി റാദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയത്. ഇതില്‍ മറ്റ് സാക്ഷിമൊഴികളും രേഖകളും ഉണ്ട്. അതും പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കേസ് ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

ഫോണ്‍കെണി കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്. കുറ്റവിമുക്തനായതിനെ തുടര്‍ന്ന് ശശീന്ദ്രന്‍ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കയാണ്. മറ്റൊരു ഹര്‍ജി ഹൈക്കോടതിയിലെത്തിരിക്കുന്നത്.