അഞ്ചുവയസുമാത്രമുള്ള കുഞ്ഞിനെ കയറില്‍ കെട്ടിത്തൂക്കിയിട്ട് മര്‍ദിക്കുന്ന ഒരച്ഛന്‍ ; മനസാക്ഷി മരവിച്ചു പോകുന്ന ഒരു വീഡിയോ

രാജസ്ഥാന്‍ : രാജസ്ഥാനിലെ രാജസമന്ദില്‍ നിന്നുള്ള വീഡിയോ ഈ വീഡിയോ മക്കളുള്ള ഏതൊരാള്‍ക്കും കണ്ടുകൊണ്ടിരിക്കുവാന്‍ പ്രയാസമാകും. തന്റെ പാന്റ് വൃത്തികേടാക്കി എന്ന കുറ്റത്തിനാണ് അഞ്ചുവയസ്സുകാരനെ കയറില്‍ കെട്ടിത്തൂക്കിയിട്ട്‌ അച്ഛന്‍ ക്രൂരമായി മര്‍ദിചത്. കഴുത്തില്‍ ഇട്ട കുരുക്ക് കാരണം ശ്വാസം കിട്ടാതെ പിടയുന്ന കുഞ്ഞിനെ ക്രൂരമായാണ് അയാള്‍ മര്‍ദിക്കുന്നത്. സഹോദരനെ അടിക്കുന്നത് കണ്ടു പേടിച്ച് കരയുന്ന കുഞ്ഞനുജത്തിയെ ഫുട്‌ബോള്‍ തട്ടുമ്പോലെ ഇയാള്‍ തൊഴിക്കുന്നുമുണ്ട്. ഇത് ഷൂട്ട് ചെയ്ത് ഇയാളുടെ സഹോദരന്‍ തന്നെയാണ്‌ സമൂഹ മാധ്യമങ്ങളില്‍ ഇത് പ്രചരിപ്പിചത്. വീഡിയോ മൂഹ മാധ്യങ്ങളില്‍ വൈറലായതോടെ കുട്ടികളെ മര്‍ദിച്ച ചെയിന്‍ സിങ്(32)നെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൂടാതെ കുട്ടികളെ രക്ഷിക്കുന്നതിന് പകരം വീഡിയോ ഷൂട്ട് ചെയ്തു എന്ന കുറ്റത്തിന് ചെയിന്‍ സിങ്ങിന്റെ സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ ചെറിയ കുറ്റങ്ങള്‍ക്ക് പോലും കുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണു അയല്‍വാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം പത്തുവയസുകാരനായ മകനെ അച്ഛന്‍ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. കുഞ്ഞിനെ എടുത്തു എറിയുന്ന തരത്തിലുള്ള ക്രൂരതയാണ് അയാള്‍ കാണിച്ചത്. ഭാര്യ ഷൂട്ട്‌ ചെയ്ത ആ ദൃശ്യങ്ങള്‍ ഫോണ്‍ കടയില്‍ നന്നാക്കുവാന്‍ നല്‍കിയ സമയമാണ് പുറത്തു വന്നത്.