ആദ്യ ഏകദിനത്തിനിന്നിറങ്ങുമ്പോള്‍ ധോണിയെ കാത്തിരിക്കുന്നത് ഈ അവിശ്വസനീയ റെക്കോര്‍ഡുകള്‍;അവ കൈപ്പിടിയിലൊതുക്കാന്‍ ധോണിക്കാവുമോ
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്നാരംഭിക്കുമ്പോള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണിയെ കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡുകള്‍.പരമ്പരയില്‍ 102 റണ്‍സ് കൂടി നേടിയാണ്‍ ധോണിയ്ക്ക് ഏകദിനത്തില്‍ 1000 റണ്‍സ് ക്ലബിലെത്താം.
നിലവില്‍ 312 ഏകദിന മത്സരങ്ങലില്‍ നിന്ന് 51.55 ശരാശരയില്‍ 9898 റണ്‍സാണ് ധോണി നേടിയിട്ടുളളത്. 67 അര്‍ധ സെഞ്ച്വറിയും 10 സെഞ്ച്വറിയില്‍ നിന്നുമാണ് ധോണി 9898 റണ്‍സെടുത്തിട്ടുള്ളത്.നിലവില്‍ 11 താരങ്ങളാണ് ഏകദിന ക്രിക്കറ്റില്‍ പതിനായിരത്തിലധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുളളതാരങ്ങള്‍. 18, 426 റണ്‍സ് നേടിയിട്ടുളള സച്ചിനാണ് പട്ടികയില്‍ ഒന്നാമന്‍.സച്ചിനെക്കൂടാതെ സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡുമാണ് 10000 ക്ലബിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
ഇതല്ലാതെ ധോണിയെ മറ്റൊരു നേട്ടം കൂടി കാത്തിരിക്കുന്നുണ്ട്. ഏകദിനത്തില്‍ 398 പുറത്താക്കലുകള്‍ ഉള്ള ധോണിയ്ക്ക് രണ്ട് പേരെ കൂടി പറഞ്ഞയച്ചാല്‍ പുറത്താക്കിയവരുടെ നേട്ടം 400 ആകും. ഏഴ് ക്യാച്ചുകള്‍ കൂടി സ്വന്തമാക്കിയാല്‍ ക്യാച്ചുകളുടെ എണ്ണം ഏകദിനത്തില്‍ 300 ആകുകയും ചെയ്യും.മാത്രമല്ല അന്തരാഷ്ട്ര ക്രിക്കറ്റില്‍ 596 പുറത്താക്കലുകള്‍ ഇതുവരെ നടത്തിയിട്ടുളള ധോണിയ്ക്ക് നാല് എണ്ണം കൂടി നേടിയാല്‍ 600 പുറത്താകലുകള്‍ എന്ന നേട്ടത്തിലേക്കുമെത്താം.