ബഡ്ജറ്റില്‍ ജനക്ഷേമം മാത്രം, എല്ലാം നടപ്പായാല്‍ ഇന്ത്യന്‍ ജനതയ്ക്ക് മികച്ച ജീവിതം

നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ അധികാരത്തില്‍ വന്ന് സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനു മുന്‍പുള്ള ഈ സമ്പൂര്‍ണ്ണ ബഡ്ജറ്റ് ഏറെ കൗതുകത്തോടെയും ആകാംഷയോടെയും കാത്തിരുന്ന അനുകൂലിക്കുന്നവരെയും, പ്രതികൂലിക്കുന്നവരെയും ഒരു പോലെ ആകര്‍ഷിക്കുന്ന പ്രഖ്യാപനങ്ങളുമായാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ഒരുമണിക്കൂര്‍ നാല്പത്തഞ്ച് മിനിട്ടുള്ള ബഡ്ജറ്റ് പ്രസംഗം പുരോഗമിച്ചത്.

ഇതുവരെ അവതരിപ്പിച്ചുട്ടുള്ള ബഡ്ജെറ്റുകളുമായി താരതമ്മ്യം ചെയ്യുമ്പോള്‍ എല്ലാ മേഖലകളെയും പരാമര്‍ശിച്ചും എല്ലാവിഭാഗം ജനങ്ങളെയും സ്പര്‍ശിക്കുന്നതുമായ ബഡ്ജറ്റ് എന്നുതന്നെ വിലയിരുത്തേണ്ടതായി വരും. കൃഷി, വിദ്യാഭ്യാസം, ഗ്രാമീണ മേഖല എന്നിവക്ക് പ്രേത്യകം ഊന്നല്‍ നല്‍കി തുടങ്ങിയ പ്രഖ്യാപനം നഗരം, സ്ത്രീ സുരക്ഷ, വൈധ്യുതി, റെയില്‍വേ, ഭക്ഷ്യ സുരക്ഷ, ഗതാഗതം, ഡിജിറ്റല്‍ മണി എന്ന് വേണ്ടുന്ന എല്ലാ കാര്യങ്ങളിലും പ്രഖ്യാപനം നടത്തിയ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോകത്തിലെ അഞ്ചാം സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നും പറഞ്ഞു.

ഏറെ പ്രേതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന ആദായ നികുതിയില്‍ മാറ്റങ്ങളൊന്നുമില്ലാതെ തുടരും.
ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബഡ്ജറ്റ് അങ്ങനെ പ്രഖ്യാപനങ്ങളുടെ പെരുമഴ കൊണ്ട് ഏവരെയും തൃപ്തി പെടുത്തുന്നതാണ്

പ്രധാന പ്രഖ്യാപനങ്ങള്‍:
– കാര്‍ഷിക വളര്‍ച്ചക്ക് ഓപ്പറേഷന്‍ ഗ്രീന്‍ – 500 കോടി
– കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിക്കുന്നതിനു 2000 കോടി
– കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി വിപുലീകരിക്കും
– ഇ- നാം പദ്ധതി വിപുലീകരിക്കും
– കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതി ഉദാരമാക്കും
– 42 പുതിയ അഗ്രോ പാര്‍ക്കുകള്‍
– വിളകള്‍ക്ക് 50% താങ്ങുവില ഉറപ്പാക്കും
– മുള അധിസ്ഥിത വ്യവസായങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും
– ഫിഷറീസ് അക്വാ വികസന ഫണ്ട് തുടങ്ങും
– കൂടുതല്‍ ഗ്രാമീണ ചന്തകള്‍ തുടങ്ങും

– 2022 ഓടെ എല്ലാര്‍ക്കും വീട്
– 1 കോടി വീടുകള്‍ 2 വര്‍ഷത്തിനകം
– 4 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി
– കാര്‍ഷിക വായ്പ്പാക്കു 11 ലക്ഷം കോടി

– ലോകത്തെ ഏറ്റവും വലിയ ഗവ ഫണ്ട് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രൊജക്റ്റ്
– ഒരു കുടുംബത്തിന് വര്‍ഷം 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്
– 50 കോടി പേര്‍ക്ക് പദ്ധതി
– 24 പുതിയ ഗവ മെഡിക്കല്‍ കോളേജ്
– ഒന്നര ലക്ഷം പുതിയ ആരോഗ്യ കേന്ദ്രങ്ങള്‍

– 24 പുതിയ ഗവ മെഡിക്കല്‍ കോളേജുകള്‍
– ഓരോ മൂന്നു ലോക്സഭാ മണ്ഡലങ്ങളില്‍ ഒരു മെഡിക്കല്‍ കോളേജ്
– ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളേജ് ആക്കും

– പാവപ്പെട്ട 8 കോടി ത്രീകള്‍ക്കു സൗജന്യ ഗ്യാസ് കണക്ഷന്‍
– 4 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി

– ബി ടെക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രിയുടെ ഫെല്ലോഷിപ്പ്
– വിദ്യാഭ്യാസമേഖലയ്ക്കു 1 ലക്ഷം കോടി
– സ്‌കൂളുകളില്‍ ബ്ലാക്ക് ബോര്‍ഡിന് പകരം ഡിജിറ്റല്‍ ബോര്‍ഡുകള്‍

– 99 നഗരങ്ങള്‍ സ്മാര്‍ട്ട് സിറ്റികള്‍ ആക്കും
– 2018 നകം 9000 km ഹൈവേ പൂര്‍ത്തിയാക്കും

– റെയില്‍വെയ്ക്കു 1.5 ലക്ഷം കോടി
– തീവണ്ടികളില്‍ CCTV, WiFi സംവിധാനം

– ഡിജിറ്റല്‍ കറണ്‍സിക്കെതിരെ നടപടി

– ആദായ നികുതി സ്ലാബിലും നിരക്കിലും മാറ്റമില്ല
– 2.5 ലക്ഷം രൂപ വരെ ആദായ നികുതിയില്ല
– മുതിര്‍ന്ന പൗരന്മാര്‍ക്ക് 1 ലക്ഷം വരെ ചികിത്സക്ക് നികുതിയിളവ്
– നികുതി അടയ്ക്കുന്നവരുടെ എന്നതില്‍ ഗണ്യമായ വര്‍ധന
– നികുതി ഇളവ് ലഭിക്കുന്ന ഇനങ്ങള്‍ വിപുലമാക്കി
– ചികിത്സാചിലവിനുള്ള നികുതിയിളവ് 40,000 രൂപയാക്കി

– വിദേശ നിര്‍മ്മിത മൊബൈല്‍ ഫോണുകള്‍ക്ക് വില കൂടും
– ഇവയുടെ എക്‌സ്സൈസ് തീരുവ 5% വര്‍ദ്ധിപ്പിച്ചു

– രാഷ്ട്രപതിയുടെയും, ഉപരാഷ്ട്രപതിയുടെയും, ശമ്പളം അഞ്ചും നാലും ലക്ഷമായി ഉയര്‍ത്തിയതായും ധനമന്ത്രി ബഡ്ജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

ബജറ്റ് കഴിഞ്ഞപ്പോള്‍ സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു