കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍: ആശങ്കയുടെപേരില്‍ ആക്രമം വ്യാപകം

കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയെന്നാരോപിച്ച് യാചകാനായ വൃദ്ധനെ ആള്‍കൂട്ടം ക്രൂരമായ മര്‍ദ്ദിച്ചു. പൊന്നാനി നഴ്സിംഗ് ഹോമിനടുത്ത് വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്. ആന്ധ്രാ സ്വദേശിയായ വൃദ്ധനെ നിലത്തിട്ടു ചവിട്ടിയും നഗ്‌നനാക്കി കെട്ടിയിട്ടു മര്‍ദ്ദിച്ചും അവശനാക്കിയത്.

വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ ആക്രമിക്കുകയും രണ്ടു പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇയാളില്‍ നിന്നും ക്ലോറോഫോമും മിഠായിയും കിട്ടിയെന്നാണ് ചിലര്‍ പ്രചരിപ്പിച്ചത്, എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു. അക്രമം നടത്തിയ നാട്ടുകാരെ പോലീസ് ലാത്തി വീശിയാണ് ഓടിച്ചത്. ബോധം നഷ്ടപ്പെട്ട വൃദ്ധനെ പോലീസ് ആശുപത്രിയില്‍ എത്തിച്ചു. അക്രമം നടത്തിയ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ എന്നാരോപിച്ചു പെരുമ്പടപ്പ് സ്വദേശികളായ ഒരു അച്ഛനെയും മകനെയും പൊന്നാനി ബീച്ചിനു സമീപം ചിലര്‍ ആക്രമിച്ചു. ഇതുപോലെ കുട്ടികളെ തട്ടുകൊണ്ടു പോകല്‍ ഭീതിയില്‍ വ്യാപകമായ ആക്ടാമങ്ങള്‍ നടക്കുന്നുണ്ട്. പൊതുജങ്ങളെ നിയമം കയ്യിലെടുക്കാന്‍ പ്രേരിപ്പിക്കാതെ സര്‍ക്കാരും പോലീസും ഭിക്ഷടകരെ നിയന്ത്രിക്കുകയും നിരോധിക്കുകയുമായ നടപടികള്‍ സ്വീകരിച്ചുകൊണ്ട് ജനങളുടെ ഭീതി അകറ്റേണ്ടതാണ്.