ദുല്‍ഖര്‍ ആരാധകരുടെ കുഞ്ഞിക്കയായിട്ട് ആറു വര്‍ഷം;ഫേസ്ബുക്കിലൂടെ നന്ദിയറിച്ച് ഡിക്യു; സ്‌നേഹിച്ചവര്‍ക്ക് നന്ദി, നല്ല ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു -ദുല്‍ഖര്‍
സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ അരങ്ങേറി ഇന്ന് മലയാള സിനിമയുടെ യൂത്ത് ഐക്കണായി നില്‍ക്കുന്ന നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ സിനിമ ജീവിതത്തിന് ആറു വര്‍ഷം. ഇന്ന് ആരാധകരുടെ കുഞ്ഞിക്കയായും dq ഒക്കെയായി നില്‍ക്കുമ്പോഴും വന്ന വഴികള്‍ മറക്കുന്നയാളല്ല ദുല്‍ഖറെന്ന് വ്യക്തമാകുന്നതാണ് അദ്ദേഹത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.
തന്റെ 6 വര്‍ഷത്തെ സിനിമ ജീവിതത്തിന് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി അറിയിച്ചെത്തിയ ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
”ആറു വര്‍ഷത്തെ സിനിമാ ജീവിതം, സെക്കന്റ് ഷോ എന്ന ചിത്രത്തില്‍ കഴിഞ്ഞ വര്‍ഷം അഭിനയിച്ചത് പോലെ തോന്നുന്നു. സമയം പറക്കുകയാണ്. ഈ വാര്‍ഷിക ഓര്‍മ്മപ്പെടുത്തല്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇനിയും യാത്ര പോകാന്‍ ഒരുപാടുണ്ട്. നേരിട്ട് കണ്ടുമുട്ടിയവരില്‍ നിന്നും സിനിമകളില്‍ നിന്നും കുറേ കാര്യങ്ങള്‍ പഠിക്കാനായി. പിന്തുണച്ചും സ്‌നേഹിച്ചും ഒപ്പം നിന്നവര്‍ക്ക് ഒരുപാട് നന്ദി.
ഓരോ ചിത്രങ്ങളും ഓരോ പാഠങ്ങളാണ്. ഉയര്‍ച്ചയും താഴ്ച്ചയും സ്വഭാവികമാണ്. അത് ഞാന്‍ ഇഷ്ടപ്പെടുന്നു. ഇനി വരുന്ന ആറു വര്‍ഷങ്ങളില്‍ ഇതിലും കൂടുതല്‍ മനോഹരമായ ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായി എന്നെ സഹായിച്ച കുടുംബം, സുഹൃത്തുക്കള്‍, പ്രേക്ഷകര്‍ എന്നിവര്‍ക്ക് ഒരുപാട് സ്‌നേഹം.”
യാത്ര തുടങ്ങിയിട്ടേയുള്ളൂ
ഏവര്‍ക്കും നന്ദി