തിരുവനന്തപുരത്ത് ദളിതര്‍ക്ക് നേരെ പോലീസ് അതിക്രമം ; പിന്നില്‍ ഗൂഢാലോചനയെന്നു റിപ്പോര്‍ട്ട്
തിരുവനന്തപുരം പോത്തന്‍കോട് ദളിത് കോളനിയില്‍ പോലീസ് അതിക്രമം കാണിച്ചു എന്ന രീതിയില്‍ പുറത്തു വന്ന വാര്‍ത്തകള്‍ കളവ് എന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ബാലാവകാശ കമ്മീഷന്റെ പരാതി അന്വേഷിക്കാൻ ചെന്ന പോലീസുകാ൪ക്കെതിരെ ഡിഎച്ച്ആ൪എം പ്രവ൪ത്തകർ കരുതിക്കൂട്ടി ആക്രമം ഉണ്ടാക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു. പോലീസിനെ എതിർത്തവരിൽ പലരും ആ കോളനിയിലുള്ളവരായിരുന്നില്ല എന്ന് കോളനിവാസികള്‍ പറയുന്നു. കഴക്കൂട്ടം കുറവിലം കോളനിയിൽ കുട്ടികളെ സ്കൂളിലയക്കുവാന്‍ കോളനിവാസികള്‍ മടിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. കോളനിവാസികളില്‍ ചിലരും പുറത്തുനിന്നുവന്ന സംഘടനയില്‍ പെട്ടവരും കുട്ടികളെ സ്കൂളില്‍ അയക്കരുത് എന്നും തങ്ങളുടെതായ രീതിയിലുള്ള വിദ്യാഭ്യാസം മതി കുട്ടികള്‍ക്ക് എന്നും കോളനിവാസികളോട് പറയുകയായിരുന്നു.
എന്നാല്‍ കോളനിവാസികള്‍ക്ക് തന്നെ ഇതില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന്‍ സ്കൂള്‍ അധികൃതര്‍ ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കുകയും ബാലാവകാശ കമ്മീഷന്റെ ആവശ്യത്തെ തുടര്‍ന്ന്‍ പോലീസ് കോളനിയില്‍ എത്തുകയുമായിരുന്നു. പോലീസിനെ തടഞ്ഞവര്‍ എല്ലാം തന്നെ പുറമേ നിന്നുള്ളവരായിരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയില്‍ പോലീസ് ഒരു യുവാവിനോട് താമസസ്ഥലം കേള്‍ക്കുന്നുണ്ട് എങ്കിലും വ്യകതമായ മറുപടി അയാള്‍ നല്‍കുന്നില്ല. കോളനിയിലെ ഭൂരിഭാഗം രക്ഷിതാക്കളും ഡി.എച്ച്.ആർ.എം ന്റെ ഈ പ്രവൃത്തിക്കെതിരാണെങ്കിലും ഭയം കാരണം അവര്‍ എതിര്‍പ്പ് പുറത്തുകാണിക്കുന്നില്ല എന്ന് പറയപ്പെടുന്നു.