ഒരു രൂപയുടെ കണക്കു പറഞ്ഞു വൃദ്ധനെ കടയുടമ ചവിട്ടിക്കൊന്നു

താനെയിലെ കല്യാണിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. 54 കാരനായ ഗാംനെയാണ് കൊല്ലപ്പെട്ടത്. ഒരു രൂപയുടെ തര്‍ക്കത്തിനൊടുവിലാണ് ഗാംനെയയെ ചവിട്ടികൊന്നത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുട്ടവാങ്ങാനാണ് വെള്ളിയാഴ്ച രാത്രിയോടെ ഗാംനെ വീടിനടുത്തുള്ള കടയിലെത്തിയത്. മുട്ടവാങ്ങിയ ശേഷം പണം നല്‍കിയപ്പോള്‍ അതില്‍ ഒരു രൂപ കുറവായിരുന്നു. കാശ് കുറവായത്തിനു കടയുടമ ഗാംനെയെ അപമാനിച്ചു. പണം തിരിച്ചു നല്‍കാതെ കടയുടമ മുട്ട വലിച്ചെറിഞ്ഞു പൊട്ടിക്കുകയും ചെയ്തു.

തുടര്‍ന്ന് ഇത് ചോദ്യം ചെയ്യാനാണ് മകനുമായി വീണ്ടും ഗാംനെ കടയിലെത്തിയത്. എന്നാല്‍ കടയുടമയുടെ മകന്‍ സുധാകര്‍ പ്രഭു ഗാംനെയെ ഇടിക്കുകയും നിലത്തിട്ട് നിരന്തരം ചവിട്ടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഗാംനെ സംഭവസ്ഥലത്തു തന്നെ മരിച്ചു. സംഭവത്തില്‍ സുധാകര്‍ പ്രഭുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.