കണ്ണട വിവാദം വീണ്ടും;ഇത്തവണ സ്പീക്കര്‍: പി ശ്രീരാമകൃഷ്ണന്റെ കണ്ണടയുടെ വില 49,900 രൂപ
തിരുവനന്തപുരം: ആരോഗ്യമന്ത്രി ശൈലജക്ക് പിന്നാലെ കണ്ണട ദൂര്‍ത്ത് ആരോപണത്തിന് വിധേയനായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കണ്ണട വാങ്ങാന്‍ 49,900 രൂപ മെഡിക്കല്‍ ഇനത്തില്‍ കൈപ്പറ്റിയെന്നു വിവരാവകാശ രേഖ വ്യക്തമാക്കുന്നു. മെഡിക്കല്‍ റീഇംബെഴ്‌സ്‌മെന്റ് ഇനത്തില്‍ 425594 രൂപയാണ് സ്പീക്കര്‍ 05.10.2016 മുതല്‍ 19.01.2018 വരെയുള്ള കാലയളവില്‍ കൈപ്പറ്റിയതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് കണ്ണട വാങ്ങിയതെന്നും ഫ്രെയിമിന് 5000 രൂപയില്‍ കൂടരുതെന്ന മാനദണ്ഡം പാലിച്ചാണ് കണ്ണട വാങ്ങിയതെന്നും ഡോക്ടറുടെ നിര്‍ദേശമുള്ളതിനാലാണ് ഇത്രയും വിലയുള്ള ലെന്‍സ് വാങ്ങിയതെന്നും സ്പീക്കര്‍ പറഞ്ഞു.അതേസമയം സാധാരണമായ കാഴ്ച പ്രശ്‌നങ്ങള്‍ക്ക് ഇത്രയും വിലയുടെ കണ്ണട ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കില്ലെന്ന് വിദഗ്ധര്‍ പ്രതികരിച്ചു.