വിക്രം സായി പല്ലവിയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി ?

2015 ലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ പ്രേമത്തിലൂടെ മലയാളികള്‍ക്കും തമിഴകത്തിനും പ്രിയപ്പെട്ട സായിപല്ലവി ഇപ്പോള്‍ ഗോസിപ്പ് പേജുകളുടെയും പ്രിയ നായികയാണ്. വിക്രം നായകനായ സ്‌കെച്ചില്‍ നായികയായി അഭിനയിക്കേണ്ടിയിരുന്ന സായിയെ പിന്നീട് ഒഴിവാക്കിയാണ് തമന്നയെ കൊണ്ടുവന്നത്. സായിക്കെതിരെ വന്ന പല വിവാദങ്ങളുമാണ് അതിനു കാരണമായി പറയപ്പെടുന്നത്. സായിയെക്കാള്‍ എന്ത് കൊണ്ടും മികച്ച നടി തമന്നയാണെന്നും വിക്രം പറയുകയുണ്ടായി. സായി തമിഴില്‍ ഇതുവരെ ഒരു നദിയും ചോദിക്കാത്ത പ്രതിഭലമാണ് ചോദിച്ചത് എന്നും വിക്രവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

സായിയുടെ പെരുമാറ്റം അസഹനീയമാണെന്ന് തെലുങ്ക് താരം നാഗ ശൗര്യ പറഞ്ഞു. കരു എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സായി കാരണം നിരവധി പ്രശ്‌നനങ്ങളാണ് ഉണ്ടായതെന്നും നാഗ ഷൗര്യ പറഞ്ഞു. ‘അനാവശ്യ കാര്യങ്ങള്‍ക്കു വേണ്ടി അവര്‍ സെറ്റില്‍ ബഹളം വയ്ക്കും, തെലുങ്കിലെ ഏറ്റവും വലിയ നടിയെന്ന ഭാവമാണ് അവര്‍ക്കിപ്പോള്‍, അതുകൊണ്ടു തന്നെ ലൊക്കേഷനില്‍ പതിവായി താമസിച്ചു വരുക, ലൊക്കേഷനില്‍ ഉള്ളവരുമായും സഹതാരങ്ങളുമായി വഴക്കിടുക എന്നതെല്ലാം പതിവായി.’ ഒരു ചാനെല്‍ ഇന്റര്‍വ്യൂയിലാണ് നാഗ ശൗര്യ ഈ കാര്യങ്ങള്‍ പറഞ്ഞത്. ഇത് തമിഴ് തെലുങ്ക് സിനിമ മേഖലയില്‍ പുതിയ വിവാദമായിരിക്കുകയാണ്.

കഴിഞ്ഞ മാസം നാനി നായകനായി പുറത്തിറങ്ങിയ ‘മിഡ്ഡിലെ ക്ലാസ് അബ്ബായി’ എന്ന തെലുങ്ക് ചിത്രത്തിന്റെ സെറ്റിലും നായികയായ സായി പല്ലവി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. ചിത്രീകരത്തിനിടയില്‍ നാനിയോട് ക്ഷോഭിച്ചു സംസാരിക്കുകയും, തുടര്‍ന്ന് നാനി സെറ്റില്‍ നിന്നും ഇറങ്ങി പോകുകയും ചെയ്തിരുന്നു.