ദക്ഷിണാഫ്രിക്കന്‍ ടീമിന് വീണ്ടും തിരിച്ചടി
ഫാഫ് ഡുപ്ലെസി ഇന്ത്യക്കെതിരെയുള്ള പരമ്പരയിലെ ശേഷിച്ചുള്ള ഏകദിനങ്ങളില്‍ കളിക്കില്ല. ആദ്യ ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടെ കൈകള്‍ക്കു പരിക്കേറ്റതാണ് കാരണം. ഈ മാച്ചില്‍ മികച്ച ഇന്നിംഗ്സിലൂടെ സെഞ്ച്വറി നേടിയിരുന്നു ഡുപ്ലെസി.
അവസാന ടെസ്റ്റ് മാച്ചില്‍ പരിക്കേറ്റ ഡിവില്ലിയേഴ്‌സ് ആദ്യ മൂന്നു ഏകദിനങ്ങളിലും കളിക്കുന്നില്ല, ഇതിനിടെയാണ് ഡുപ്‌ളെസിയും പരിക്കേറ്റു മാറിനില്‍കേണ്ടി വരുന്നത്. മികച്ച ഫോമിലുള്ള രണ്ടു ബാറ്‌സ്മാന്മാരെയാണ് ദക്ഷിണാഫ്രിക്കകെയ്ക്കു നഷ്ടമാകുന്നത്. ആദ്യ ഏകദിനം ക്യാപ്റ്റന്‍ കോഹ്ലിയുടെ മികച്ച ഇന്നിംഗ്‌സിലൂടെ വിജയിച്ച ഇന്ത്യന്‍ ടീം ഉയര്‍ന്ന ആത്മവിശ്വാസത്തോടെയാണ് നാളെ സെഞ്ചുറിയനില്‍ രണ്ടാം ഏകദിനത്തിനിറങ്ങുന്നത്.
പരമ്പര നേടിയാല്‍ ഇന്ത്യ ഏകദിന റാങ്കിങ്ങില്‍ ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തും. നിലവിലെ ഇന്ത്യന്‍ ടീമിന്റെ ഫോമും ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച രണ്ടു ബാറ്‌സ്മാന്മാരെ കുറഞ്ഞത് അടുത്ത രണ്ടു മത്സരങ്ങളിലും നഷ്ടമാകുന്നത് ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാക്കാന്‍ ആണ് സാധ്യത.