ഇറ്റലിയില്‍ ആഫ്രിക്കക്കാര്‍ക്കുനേരെ വെടിവയ്പ്പ്: അക്രമിയെ അറസ്റ്റ് ചെയ്തു
റോം: ഇറ്റാലിയന്‍ നഗരമായ മാസിറാത്തയില്‍ ആക്രമണത്തില്‍ ആറ് ആഫ്രിക്കന്‍ വംശജര്‍ക്കു പരിക്കേറ്റു. വെടിവച്ച കരമായിയെ പോലീസ് അറസ്റ്റ് ചെയ്തു. വംശീയാക്രമണമാണ് നടന്നതെന്ന് ആഭ്യന്തരമന്ത്രി മാര്‍ക്കോ മിനിറ്റി വ്യക്തമാക്കി.
മാസിറാത്തയിലെ 28 വയസുള്ള വെള്ളക്കാരനായ ആക്രമി കാറിലിരുന്ന് കാല്‍നടയാത്രക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങിയ അക്രമി തന്റെ ചുമരില്‍ പതാക ധരിച്ചു വിവ ഇറ്റാലിയ (ഇറ്റലി വാഴട്ടെ), ഇറ്റലി ഫോര്‍ ഇറ്റലി തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി.
പരിക്കേറ്റവരില്‍ 5 പുരുഷന്മാരും, ഒരു സ്ത്രിയുമാണ് ഉള്ളത്. കഴിഞ്ഞ ദിവസം നഗരത്തില്‍ നിന്ന് 18വയസുള്ള ഇറ്റാലിയന്‍ യുവതിയുടെ മൃതദേഹം തുണ്ടതുണ്ടമാക്കി രണ്ട് സ്യൂട്ട്കേസുകളിലായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 29വയസുള്ള നൈജീരിയന്‍ യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതിന്റെ പിറ്റേദിവസമാണ് അക്രമ നടന്നത് എന്നത് ശ്രദ്ധേയമാണ്.