മോദിക്ക് എതിരെ പക്കോഡ വിറ്റ് പ്രതിഷേധിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു
ബംഗലൂരു : പക്കോഡ വില്‍ക്കുന്നവര്‍ ദിവസം 200 രൂപ സമ്പാദിക്കുന്നുവെന്നും അതിനാല്‍ അവരെ തൊഴിലില്ലാത്തവരായി കാണാനാവില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പക്കോഡ വിറ്റ് പ്രതിഷേധിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പിയുടെ പരിവര്‍ത്തന്‍ യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച റാലിയെ മോദി അഭിസംബോധന ചെയ്യാനിരിക്കെ ആയിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. നിക്ഷേപത്തിന്റെ കാര്യത്തില്‍ കര്‍ണാടക മറ്റു സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ ഒന്നാം സ്ഥാനത്താണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വീറ്റ് ചെയ്തിരുന്നു.
മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് അഴിമതിയുടെ കാര്യത്തിലാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ഒന്നാമതെത്തിയിരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പയും തിരിച്ചടിച്ചിരുന്നു. 90 ദിവസത്തെ പരിവര്‍ത്തന്‍യാത്ര ബെംഗളൂരുവില്‍ സമാപിക്കുന്നതോടെ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള പ്രചാരണത്തിന് ബി.ജെ.പി തുടക്കം കുറിക്കുകയാണ്.