ക്നാനായ സമുദായം കോട്ടയത്തെ പോലെ തന്നെ അമേരിക്കയിലും തുടരണം:
ജോണിക്കുട്ടി പിള്ളവീട്ടില്‍
ചിക്കാഗോ: ക്നാനായ സമുദായം കോട്ടയം അതിരൂപതയില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ അതെ സംവിധാനത്തില്‍ അമേരിക്കയില്‍ തുടരണമെന്നും യാതൊരു വിട്ടുവീഴ്ചയും അകാര്യത്തില്‍ ഇല്ലായെന്ന് മോണ്‍. തോമസ് മുളവനാല്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി അമേരിക്കയിലെ പള്ളി സംവിധാനങ്ങളില്‍ വന്നിരിക്കുന്ന പ്രതിസന്ധിക്കെതിരെ ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി ജനുവരി 27ാം തീയതി വിളിച്ചുകൂട്ടിയ അടിയന്തര പൊതു യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെ.സി.എസ് പ്രസിഡന്റ്ബിനു പൂത്തുറയുടെ അധ്യക്ഷതയില്‍ കൂടിയ പൊതിയോഗം ക്‌നാനായ സമുദായത്തിന് ഒരു ഒരുവിധത്തിലും കോട്ടങ്ങള്‍ സംഭവിക്കുന്ന രീതിയിലുള്ള യാതൊരു വിധ പ്രവര്‍ത്തനവും അനുവദിക്കില്ലെന്ന് ഒന്നടങ്കം അറിയിച്ചു. ജന്മംകൊണ്ടും കര്‍മ്മം കൊണ്ടും അംഗങ്ങള്‍ ആയിരിക്കുന്ന ഈ സമുദായത്തില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ക്കോ വിട്ടുവീഴ്ചകള്‍ക്കോ സമുദായം തയ്യാറല്ലെന്ന് പ്രസിഡന്റ് ബിനു പൂത്തുറ അറിയിച്ചു.
സ്വവംശ വിവാഹ നിഷ്ട, ക്നാനായ പാരമ്പര്യം, പൈതൃകം എന്നിവ ക്‌നാനായ സമുദായത്തിന്റെ ജന്മാവകാശമാണ്. ആരുടേയും ഔദാര്യമല്ല അതു നിഷേധിക്കാന്‍ ഒരു ശക്തിയെയും അനുവധിക്കില്ലെന്ന് വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി പറഞ്ഞു. അമേരിക്കയിലെ പള്ളി സംവിധാനങ്ങള്‍ക്കെതിരെ റോമില്‍നിന്ന് ഇറക്കിയിരിക്കുന്ന ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ നിര്‍ദ്ദേശം ഷിക്കാഗോ സീറോ മലബാര്‍ രൂപതാ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അതിനു വലിയ വില കൊടുക്കേണ്ടി വരുമെന്ന് സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടില്‍ മുന്നറിയിപ്പുനല്‍കി.
കാലാകാലങ്ങളായി സമുദായ സംരക്ഷകരായി മാറിയിരിക്കുന്ന യുവജനങ്ങള്‍ക്ക് സമുദായ ഐക്യവും കെട്ടുറപ്പും തകര്‍ക്കുന്ന തരത്തിലുള്ള റോമിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് ജോയിന്റ് സെക്രട്ടറി സിബിന്‍ വിലങ്ങു കല്ലേല്‍ പറഞ്ഞു. 1700 വര്‍ഷങ്ങളായി പൂര്‍വ്വികര്‍ കാത്തുപരിപാലിച്ചു പോന്ന പവിത്രമായ ആചാര അനുഷ്ടാനങ്ങളെ തച്ചുടയ്ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരില്‍ നിന്നും വന്നാലും ഷിക്കാഗോ കെ സി എസ് പ്രതികരിക്കില്ലെന്ന് ആരും വ്യാമോഹിക്കേണ്ടയെന്ന് ട്രഷറര്‍ ഷിബു മുളയാനിക്കല്‍ പറയുകയുണ്ടായി.
പ്രതിസന്ധിഘട്ടങ്ങളില്‍ ശക്തമായ നിലപാടുകള്‍ എടുത്തു മുന്നോട്ടു പോകുന്ന കെ.സി.എസ് ഭാരവാഹികള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണയുമായി അണിചേരണമെന്ന് പൊതുയോഗത്തില്‍ പങ്കെടുത്ത നൂറുകണക്കിന് ആളുകള്‍ അറിയിച്ചു. നൂറ്റാണ്ടുകളായി പരിപാലിച്ചുപോരുന്ന ക്നാനായ സമുദായത്തിന്റെ പൈതൃകവും പാരമ്പര്യവും വരും തലമുറക്ക് വേണ്ടി കാത്തുപരിപാലിക്കുന്ന തിനുവേണ്ടി അല്‍മായ നേതൃത്വവും ആത്മീയ നേതൃത്വവും കൈകോര്‍ത്ത് ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന്പൊതിയോഗം അഭിപ്രായപ്പെട്ടു . സ്നേഹവിരുന്നോടെ സമാപിച്ച പൊതുയോഗത്തില്‍ ഏകദേശം 400 ഇല്‍ പരം സമുദായസ്നേഹികള്‍ പങ്കെടുത്തു.