കാലം മാറി ; സൌദിയിലെ പുതിയ വിവാഹ കരാറുകള്‍ കേട്ടാല്‍ ഞെട്ടും ചിരിക്കും
മുന്‍പത്തെ പോലെ അല്ല കാലം മാറിയത് അനുസരിച്ചു സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്ന തീരുമാനങ്ങളാണ് സൌദി ഭരണകൂടം ഇപ്പോള്‍ എടുക്കുന്നത്. അതുകൊണ്ട് തന്നെ കാലത്തിനൊത്ത് മാറുകയാണ് സൗദിയിലെ വിവാഹ കരാറുകളും. നമുക്ക് പുതുമയും ചിരിയും ഉണര്‍ത്തുമെങ്കിലും ഇതൊക്കെ അവിടെയുള്ള സ്ത്രീകള്‍ ഇനി അനുഭവിക്കാന്‍ പോകുന്നെയുള്ളു എന്ന് ചിന്തിക്കുമ്പോള്‍ മനസിലാകും നമ്മുടെ നാട്ടിലെ സ്ത്രീകള്‍ എന്ത് മാത്രം സ്വാതന്ത്രരാണ് എന്ന്. മുന്‍പ് കാറോടിക്കാന്‍ സൗദിയിലവെ സ്ത്രീകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ ഇതിനുള്ള അനുമതി അടുത്ത ജൂണില്‍ പ്രാബല്യത്തില്‍ വരും. അതുകൊണ്ട് തന്നെ ഡ്രൈവിംഗ് ലൈസന്‍സ് വേണം. വാഹനം ഓടിക്കണം. കായികര മത്സരങ്ങള്‍ കാണാന്‍ കാണാന്‍ സ്റ്റേഡിയങ്ങളില്‍ പോകണം തുടങ്ങിയവയാണ് ആവശ്യങ്ങള്‍.
കഴിഞ്ഞില്ല മൊബൈല്‍ ഫോണ്‍ പാസ്വേഡ് ചോദിക്കരുത് എന്നായിരുന്നു ഒരു യുവതി പ്രതിശ്രുത വരന് മുന്നില്‍ വെച്ച ഡിമാന്‍ഡ്. യുവതികളുടെ രക്ഷിതാക്കളും പുതിയ വ്യവസ്ഥകള്‍ കരാറില്‍ ചേര്‍ക്കുന്നുണ്ട്. വിവാഹത്തിന് ശേഷം മകളുടെ ശമ്പളത്തിന്റെ പകുതി തനിക്ക് വേണമെന്നായിരുന്നുവത്രേ ഒരു പിതാവ് ആവശ്യം. കായിക സ്റ്റേഡിയങ്ങളില്‍ ഏതാനും ദിവസം മുമ്പാണ് സ്ത്രീകള്‍ക്ക് പ്രവേശനാനുമതി ലഭിച്ചത്. അതിനുപിന്നാലെ കായിക മത്സരങ്ങള്‍ കാണാന്‍ പോകണം എന്നതുള്‍പ്പെടെ വിവിധ ഡിമാന്റുകള്‍ പുതിയകാലത്തെ വിവാഹ കരാറില്‍ ഇടം നേടിക്കഴിഞ്ഞു. ഇങ്ങനെ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്ന പുതിയ നിയമങ്ങള്‍ പ്രബല്യത്തില്‍ വന്നതോടെയാണ് യുവതികള്‍ വിവാഹത്തിന് ഡിമാന്റുകള്‍വച്ച് തുടങ്ങിയത്. മിക്കതും സൗദിയില്‍ പുതുമയുള്ളതാണ്.