വര്‍ണ്ണവിസ്മയങ്ങള്‍ ഒരുക്കി ‘റിയാദ് ടാക്കീസ് മെഗാഷോ2018’
റിയാദ്: സാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കിസ് പ്രവാസ ലോകത്തെ വിവിധ മേഖലയിലെ കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് എക്സിറ്റ് 18ലെ മര്‍വ ആഡിറ്റോറിയത്തില്‍ നടത്തിയ ‘ഐസോണിക്ക്-റിയാദ് ടാക്കീസ് മെഗാഷോ 2018’ ജനപങ്കാളിത്തം കൊണ്ടും, വ്യത്യസ്തമായ പരിപാടികളാലും ശ്രദ്ധേമായി.
പ്രോഗ്രാം കണ്‍വീനര്‍ നൗഷാദ് ആലുവയുടെ ആമുഖത്തോടു തുടങ്ങിയ സാംസ്കാരിക സമ്മേളനം ഐസോണിക്ക് പ്രതിനിധി ഹൈദര്‍ ഉത്ഘാടനം ചെയ്തു, പ്രസിഡന്റ് സലാം പെരുമ്പാവൂ4 അദ്ധ്യക്ഷത വഹിച്ചു, നൗഷാദ് അസീസ്സ് റിപ്ലബ്ലിക് സന്ദേശം നല്കി, ഫ്രണ്ടി മൊബൈല്‍ പ്രതിനിധി ബിലാല്‍, ഫൈസല്‍ ബിന്‍ അഹമ്മദ്, ശിഹാബ് കൊട്ടുകാട്, ഡൊമനിക് സാവിയോ, സത്താര്‍ കായം കുളം, അബ്ദുള്ള വെല്ലാംചിറ, സലാം ഇടുക്കി, ലത്തീഫ് തെച്ചി, ഷമീര്‍ കണിയാര്, മജീദ് പൂളക്കാടി, ശരത് അശോക്, ഇസ്ഹാക്ക് വി പി, മുഹമ്മദാലി അമ്പാട9, ഖാദര്‍ കൊടുവള്ളി, മുഹമ്മദാലി മരോട്ടിക്കല്‍ തുടങ്ങിയവ4 ആശംസ നേര്‍ന്നു.
സെക്രട്ടറി നവാസ് ഒപ്പീസ് സ്വാഗതവും ട്രഷറര്‍ രാജീവ് മാരൂര്‍ നന്ദിയും നേര്‍ന്നു. റിയാദിലെ സാംസ്കാരിക രംഗത്ത് റിയാദ് ടാക്കീസിന്റെ പ്രവര്‍ത്തനങ്ങള്‍ വലിയൊരു മാറ്റം സൃഷ്ടിച്ചട്ടുണ്ടെന്നും പുതിയ കലാകാരന്മാരെ കണ്ടെത്തി പ്രവാസ കലാലോകത്ത് അവതരിപ്പിക്കുന്നതില്‍ ടാക്കീസ് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
റിപ്ലബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ദേശഭക്തിഗാനങ്ങള്‍, ശ്രീ കുഞ്ഞുമുഹമ്മദ് ചിട്ടപ്പെടുത്തിയ നൂപുരം കലാക്ഷേത്രയിലെ അമ്പത് കുട്ടികള്‍ ചേര്‍ന്ന് അവതരിപ്പിച്ച ‘വന്ദേമാതരം’ നൃത്താവിഷ്ക്കാരം, ഒപ്പന, ശ്രീ ഇല്ലിയാസിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച മൈം, കിബോര്ഡ് ഫ്യൂഷന്‍ എന്നിവ കാണികള്‍ക്ക് നവ്യാനുഭവമായി.
ഫാസില്‍ ഹാഷിം, മജു അഞ്ചല്‍, ഹരി മോന്, അ9വ4 സാദിഖ്, ഷമീര്‍ കണിയാര്, ഷഫീഖ് സലിം, മനോജ് മൈനാഗപ്പള്ളി സ്പോ4ട്ട് ഡബ്ബിംങ്, മിമിക്സ്, സ്കിറ്റ, ഡബ്സ്മാഷ് തുടങ്ങിയവയും അഖില്‍ അലി, ആദിത് പ്രദീപ്, ഗൗതം കൃഷ്ണ, എഡ്വിന്, അക്ഷയ് അനില്‍കുമാര്‍, ബിജു ഉദുപ്പ്, എല്‍ബി ആന്റണി എന്നിവരുടെ, ഇന്സ്ട്രമെന്റുകള്ഫ്യൂഷനും തുടര്‍ന്ന് ജലീല്‍ കൊച്ചി9, തങ്കച്ചന് വര്‍ഗീസ്, ശങ്കര്‍ കേശവ്, ഷാന്‍ പെരുമ്പാവൂര്‍, മധു ചെറിയവീട്ടില്‍, ലിന്‍സു സന്തോഷ്, മാലിനി നായര്‍, ബാബുകൈപ്പഞ്ചേരി, ഷഫീക് പെരുമ്പാവൂര്‍, മുന്ന കാപ്പാട്, ഹാരിസ്, ശ്രീകാന്ത്, ദില്‍ഷാദ്, വിനോദ് വെണ്മണി, രാജി, ജലീല്‍ മഞ്ചേരി തുടങ്ങിയവരുടെ ഗാനങ്ങളും ശ്രോതാക്കള്‍ക്ക് ഹരം പകര്‍ന്നു. കുട്ടികളുടെ നൃത്ത വിസ്മയവും, ഒപ്പനയും വിവിധ കലാ പരിപാടികളും മെഗാഷോയെ കൂടുതല്‍ മികവുള്ളതാക്കി.
നിസ്സാം വെമ്പായം, സോന ജോമോന് എന്നിവര്‍ അവതാരകരായിരുന്നു. കോഡിനേറ്റര്‍ ഷൈജു പച്ച, സിജോ മാവേലിക്കര, അനില്‍ കുമാര്‍ തംബുരു, എടവണ്ണ സുനില്‍ ബാബു, സജിത്ത് ഖാന്, വികാസ് രേണുകുമാര്‍, ഷാഫി നിലമ്പൂര്‍, അഷറഫ് അപ്പക്കാട്ടില്‍, ഫൈസല്‍ കൊച്ചു, സുല്‍ഫി കൊച്ചു, റിജോഷ്, ഫരീദ് ജാസ്, ഷഫീക് പാറയില്‍, ബാബു കണ്ണോത്, രവി ബാവുക്കന്‍, ജംഷാദ്, ലുബൈബ്, നഫാസ്, ഷാനവാസ്, അനീസ്, സാദിഖ് പി എന്‍ കെ, മന്‍സൂര്‍, സനൂപ് രയരോത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.