കൈയൊന്നിന് ഒരു കല്ലുമായി വിഴിഞ്ഞത്തേക്ക് ; വിഴിഞ്ഞം പോര്‍ട്ടിനെ രക്ഷിക്കാന്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മ

കേരളത്തിന്റെ സ്വപ്നപദ്ധതി എന്ന പേരില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച വിഴിഞ്ഞം പദ്ധതി കഴിഞ്ഞ ഒരു വര്‍ഷമായി യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇല്ലാതെ നിര്‍ജ്ജീവമായ അവസ്ഥയിലാണ്. സര്‍ക്കാരിനോ പദ്ധതി ഏറ്റെടുത്ത നിര്‍മ്മാണ കമ്പനിക്കോ പദ്ധതി മുന്‍പോട്ടു കൊണ്ട് പോയി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഇപ്പോള്‍ തെല്ലും താല്‍പര്യമില്ല.മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു പണി നിര്‍ത്തിവെച്ചിരിക്കുകയാണ് ഇപ്പോള്‍. പണി പൂര്‍ത്തിയാക്കുവാന്‍ കമ്പനിയില്‍ സമ്മര്‍ദം ചെലുത്താന്‍ സര്‍ക്കാരും മിനക്കെടുന്നില്ല.ഇങ്ങനെ പോയാല്‍ പദ്ധതി തന്നെ അവതാളത്തില്‍ ആകുമെന്ന കാര്യത്തില്‍ യാതൊരുവിധ സംശയങ്ങളും ഇല്ല. ഒരിക്കല്‍ നിന്നാല്‍ പിന്നീട് ഈ പദ്ധതി വീണ്ടും തുടരും എന്ന കാര്യത്തില്‍ യാതൊരുവിധ ഉറപ്പുമില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. കല്ലുകള്‍ ലഭ്യമല്ല എന്ന കാരണം കൊണ്ടാണ് പദ്ധതി ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. എന്നാല്‍ പുറമേ നിന്ന് കല്ല് ലഭ്യമാക്കാന്‍ പലരും തയ്യാറാണ് എങ്കിലും അത് നടപ്പിലാക്കുവാന്‍ സര്‍ക്കാരും കമ്പനിയും തയ്യാറാകുന്നില്ല.

വിദേശലോബികളുടെ ശക്തമായ ഇടപെടലാണ് തുറമുഖ നിര്‍മ്മാണത്തിന് ഈ തടസങ്ങള്‍ ഉണ്ടാകുവാന്‍ കാരണമായി പറയുന്നത്.ഇതിനെതിരെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മ രംഗത്ത് വന്നിരിക്കുന്നത്. പദ്ധതിക്കാവശ്യമായ പാറ ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി ഇടപെടേണ്ട ആവശ്യകത ചൂണ്ടിക്കാണിക്കാന്‍ ജനകീയമായ ഒരു കല്ലുശേഖരണ പരിപാടിയാണ് ഇവര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ലോകത്തിന്റെ ഏതു ഭാഗത്തിരിക്കുന്ന ജനങ്ങള്‍ക്കും ഈ പദ്ധതിക്കായി ഒരു ചെറിയ കല്ലെങ്കിലും സംഭാവന ചെയ്യാവുന്നതാണ് . ഇനി വരുന്ന ദിവസങ്ങളില്‍ അത്തരത്തില്‍ കല്ലുകള്‍ ശേഖരിക്കുന്നതും ഫെബ്രുവരി 10 ന് ശേഖരിച്ച കല്ലുകളുമായി സെക്രെട്ടറിയറ്റു നടയില്‍ ഒത്തു കൂടിയശേഷം അവിടെ നിന്നും കല്ലുകള്‍ വാഹന ജാഥയായി പദ്ധതി പ്രദേശത്തു എത്തിച്ചു ബ്രേക്ക് വാട്ടര്‍ സ്ഥലത്തു നിക്ഷേപിക്കുവാനാണ് കൂട്ടായ്മയുടെ തീരുമാനം. നേരത്തെ ശ്രീജിത്ത് വിഷയം ലോകത്തിനു മുന്നില്‍ എത്തിക്കുവാന്‍ അഹോരാത്രം പ്രയത്‌നിച്ച സോഷ്യല്‍ മീഡിയ കൂട്ടായ്മ തന്നെയാണ് വിഴിഞ്ഞം വിഷയവും ഏറ്റെടുത്തിരിക്കുന്നത്. ഒരു നാടിന്റെ തന്നെ വികസനസ്വപ്നങ്ങളുടെ മേല്‍ ആണിയടിക്കുന്ന അധികാരികള്‍ പോര്‍ട്ട് നിലവില്‍ വന്നാല്‍ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് ലഭിക്കുന്ന തൊഴില്‍ അവസരങ്ങള്‍ക്ക് നേരെയും കണ്ണടച്ചുപിടിക്കുന്ന സമീപനമാണ് ഇപ്പോള്‍ കാണിക്കുന്നത്.

കൂട്ടായ്മയിലേയ്ക്ക് സമാനമനസ്ഥരുടെ പങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ട് തയ്യാറാക്കിയ സന്ദേശമാണ് ചുവടെ. നാടിന്റെ പുരോഗതി ആഗ്രഹിക്കുന്ന ഏതൊരു പൌരനും ഈ സന്ദേശം കഴിവിന്റെ പരമാവധി മറ്റുള്ളവരില്‍ എത്തിക്കുവാന്‍ ശ്രമിക്കുക.കാരണം ഈ നാട്ടില്‍ ജനിച്ചു വളരുന്ന തലമുറക്ക് കൂടി അവകാശപ്പെട്ടതാണ് ഈ തുറമുഖം. അത് ഇല്ലാതാക്കാന്‍ നമ്മള്‍ അനുവദിച്ചാല്‍ വരും തലമുറയോട് ചെയ്യുന്ന ദ്രോഹമായിരിക്കും അത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

നിങ്ങള്‍ നിങ്ങളുടെ രാജ്യത്തിനു വേണ്ടി രാജ്യ പുരോഗതിക്കു വേണ്ടി എന്തു ചെയ്തു എന്നു ആരേലും ചോദിച്ചാല്‍ അതിനുള്ള മറുപടിയാണ് വിഴിഞ്ഞം പോര്‍ട്ട്.
2015 ഡിസംബര്‍ 5 ന് നിര്‍മ്മാണം ആരംഭിച്ച നമ്മുടെ വിഴിഞ്ഞം മദര്‍ പോര്‍ട്ട് പദ്ധതി വല്ലാത്തൊരു പ്രതിസന്ധി നേരിടുകയാണ് . നിര്‍മ്മാണം ആരംഭിച്ച് 1000 ദിവസത്തിനുള്ളില്‍ ആദ്യത്തെ കപ്പല്‍ വിഴിഞ്ഞത്തടുപ്പിക്കാന്‍ കഴിയും എന്ന വാഗ്ദാനമാണ് കരാര്‍ ഏറ്റെടുത്ത അദാനി ഗ്രൂപ് അന്നു നല്‍കിയത് . ആദ്യ ദിവസങ്ങളില്‍ അത്തരം ലക്ഷ്യം വച്ചുകൊണ്ടുള്ള ഒരു നിര്‍മ്മാണ പ്രവര്‍ത്തനം നമുക്ക് കാണാനും സാധിച്ചിരുന്നു . അതിന്റെ ഫലമായി നാളിതുവരെയായി 100 ളം പൈലിംഗുകള്‍ , 2200 അക്രോപോഡുകള്‍ , 80% ഡ്രെഡ്ജിങ് എന്നിവ പൂര്‍ത്തിയാക്കി . വൈദ്യുതി സബ് സ്റ്റേഷന്‍ , പോര്‍ട്ട് റോഡ് എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു .

എന്നാല്‍ പദ്ധതിയുടെ നട്ടെല്ലായ ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണം കേവലം 390 മീറ്റര്‍ മാത്രമാണ് നടത്താന്‍ കഴിഞ്ഞത് . 3.1 കിലോ മീറ്റര്‍ ബ്രേക്ക് വാട്ടര്‍ പൂര്‍ത്തിയാക്കേണ്ട സ്ഥാനത്താണ് ഈ മെല്ലെപ്പോക്ക് സംഭവിച്ചിരിക്കുന്നത് . കല്ലിന്റെ ലഭ്യതക്കുറവാണ് പ്രധാന തടസ്സമായി ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നത് . അതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണോ , നിര്‍മ്മാണം ഏറ്റെടുത്ത കമ്പനിക്കാണോ എന്ന തര്‍ക്കം ഇപ്പോഴും തുടരുകയാണ് . അതെന്തായാലും പദ്ധതിയുടെ പൂര്‍ത്തീകരണ ലക്ഷ്യത്തെ അതു ബാധിച്ചു കഴിഞ്ഞു . പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയായിക്കാണാന്‍ കാത്തിരിക്കുന്ന കോടിക്കണക്കിനു ജനങ്ങളെ ഇത് നിരാശപ്പെടുത്തിത്തുടങ്ങി . ഈ സാഹചര്യത്തില്‍ വിഴിഞ്ഞം പദ്ധതിക്കു വേണ്ടി കഴിഞ്ഞ രണ്ടര പതിറ്റാണ്ടു കാലമായി പോരാടിക്കൊണ്ടിരിക്കുന്നവര്‍ മറ്റൊരു ജനകീയ പരിപാടിക്ക് തുടക്കം കുറിക്കുന്നു .

പദ്ധതിക്കാവശ്യമായ പാറ ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി ഇടപെടേണ്ട ആവശ്യകത ചൂണ്ടിക്കാണിക്കാന്‍ ജനകീയമായ ഒരു കല്ലുശേഖരണ പരിപാടി ആരംഭിക്കുന്നു . ലോകത്തിന്റെ ഏതു ഭാഗത്തിരിക്കുന്ന ജനങ്ങള്‍ക്കും ഈ പദ്ധതിക്കായി ഒരു ചെറിയ കല്ലെങ്കിലും സംഭാവന ചെയ്യാവുന്നതാണ് . ഇനി വരുന്ന ദിവസങ്ങളില്‍ അത്തരത്തില്‍ കല്ലുകള്‍ ശേഖരിക്കുന്നതും ഫെബ്രുവരി 10 ന് ശേഖരിച്ച കല്ലുകളുമായി സെക്രെട്ടറിയറ്റു നടയില്‍ ഒത്തു കൂടുന്നതുമാണ് . അവിടെ നിന്നും കല്ലുകള്‍ വാഹന ജാഥയായി പദ്ധതി പ്രദേശത്തു എത്തിക്കുന്നതും ബ്രേക്ക് വാട്ടര്‍ സ്ഥലത്തു നിക്ഷേപിക്കുന്നതുമാണ് .

ഇത് കടലില്‍ കായം കലക്കുന്നതു പോലെയാണെന്നറിയാം . എങ്കിലും ഈ പദ്ധതിയില്‍ ലോകം മുഴുവനുമുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം . ഒപ്പം അടിയന്തിരമായി സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം എന്ന മുന്നറിയിപ്പും ഇതിലൂടെ നല്‍കാന്‍ ശ്രമിക്കുന്നു . ഈ ജനകീയ പോര്‍ട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട എല്ലാ പിന്തുണയും നല്‍കണമെന്ന പ്രത്യക്ഷയോടെ നമുക്ക് കൈകോര്‍ക്കം.

ഇവന്റ് ലിങ്ക് https://www.facebook.com/events/216705598899707/?ti=as
ഫേസ്ബുക് പേജ് : https://www.facebook.com/Vizhinjam-Stone-campaign-565019967166213/

Follow this link to join my WhatsApp group: https://chat.whatsapp.com/8QSergjigJs9suOwtvNjFa
വന്നാലും വന്നില്ലേലും ആത്മാര്‍ത്ഥതയോടെ കുറച്ചു പേര്‍ക്കും ഷെയര്‍ ചെയ്യു കാരണം ഇന്ന് നമ്മള്‍ പ്രീതികരിച്ചില്ലേല്‍ നാളെ നമ്മുടെ തലമുറ തന്നെ നഷ്ടത്തിലാകും…
സ്‌നേഹത്തോടെ
ഏലിയാസ് ജോണ്‍
വിഴിഞ്ഞം മദര്‍ പോര്‍ട്ട് ആക്ഷന്‍ സമിതി , തിരുവനന്തപുരം .
94471 28083
support@motherports.com