സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കെതിരെ കായല്‍ കയ്യേറ്റ ആരോപണം; വൈക്കത്ത് കായല്‍ കയ്യേറി റിസോര്‍ട്ട് നിര്‍മിച്ചു
കോട്ടയം:പ്രമുഖ വ്യവസായിയും സഞ്ചാരം ട്രാവലോഗ് പരിപാടിയിലൂടെ ശ്രദ്ധേയനുമായ സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കെതിരെ കായല്‍ കയ്യേറ്റ ആരോപണം. വൈക്കത്ത് സന്തോഷ് ജോര്‍ജിന്റെ ഉടമസ്ഥതിയിലുള്ള കേരള പാലസ് റിസോര്‍ട്ടിനെതിരെയാണ് പരാതി. കോട്ടയം ജില്ലയിലെ വൈക്കത്ത് നിര്‍മ്മിച്ചിരിക്കുന്ന റിസോര്‍ട്ട് കായല്‍ കയ്യേറിയാണെന്നാണ് ആരോപണം.
കയ്യേറ്റം സ്ഥിരീകരിച്ച കളക്ടറും തഹസില്‍ദാരും നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ നടപടിയെടുക്കാന്‍ റവന്യൂ വകുപ്പ് തയാറായിട്ടില്ലെന്നാണ് ആരോപണം. അതേസമയയം പരാതി കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമാണെന്നുമാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ പ്രതികരണം. വാര്‍ത്തയോട് കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.
നിരവധി വിദേശ സഞ്ചാരങ്ങള്‍ നടത്തി അവയെക്കുറിച്ചുള്ള വിവരങ്ങള്‍ വീഡിയോയിലൂടെ ജനങ്ങളിലെത്തിച്ച് ശ്രദ്ധേയനായ സന്തോഷ് ജോര്‍ജ്, സഫാരി ടെലിവിഷന്‍, ലേബര്‍ ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളുടെ മേധാവിയാണ്.