മൂന്നുവര്‍ഷത്തിനകത്ത് പാക് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് 97 ഇന്ത്യക്കാര്‍; ഏറെയും സൈനികര്‍

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് കാരണം ജീവന്‍ നഷ്ട്ടപ്പെട്ടത് 97 ഇന്ത്യക്കാര്‍ക്ക്. 834 തവണയാണ് പാക് സൈന്യം പ്രകോപനം ഒന്നുമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടി ഉതിര്‍ത്തത്. 383 പേര്‍ക്ക് പരിക്കേറ്റു. മരിച്ച ഇന്ത്യക്കാരില്‍ 41 സാധാരണക്കാരും 56 സുരക്ഷാ സൈനികരും ഉള്‍പ്പെടുന്നു. കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2017 ല്‍ 379 തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്. 2016 ല്‍ 233 തവണയും 2015 ല്‍ 222 തവണയും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാക് വെടിവെപ്പില്‍ പരിക്കേറ്റവരില്‍ 233 പേര്‍ സാധാരണക്കാരും 150 പേര്‍ സുരക്ഷാ സൈനികരുമാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടി ചോദ്യത്തിനു മറുപടിയായി അവര്‍ നിയമസഭയെ അറിയിച്ചു.