സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയെ കറക്കിയിട്ട് ചാഹല്‍: എറിഞ്ഞിട്ടത് ആര്‍ക്കും സ്വന്തമാക്കാനാകാതെ പോയ റെക്കോര്‍ഡ്
ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നഷ്ട്ടമാക്കിയ ഇന്ത്യയല്ല ഏകദിനത്തില്‍.ആദ്യ ഏകദിനത്തില്‍ ബാറ്റ്സ്മാന്മാരും ബൗളര്‍മാരും ഒത്തുപിടിച്ചപ്പോള്‍ ഇന്ത്യ നേടിയ മികച്ച വിജയം തങ്ങളുടെ കരുത്ത് ചോര്‍ന്നിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു.എന്നാല്‍ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ ആണിക്കല്ലിളക്കിയ ജയം നേടിയ ഇന്ത്യ ഏകദിനത്തില്‍ തങ്ങളുടെ കരുതെന്താണെന്നറിയിക്കുന്നതാണ്.
ഇതിന് നിര്‍ണായകമായത് ഇന്ത്യയുടെ വജ്രായുധങ്ങളായ രണ്ടു യുവ സ്പിന്നര്മാരാണ്.സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ച ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിന്റെ മികച്ച ബൗളിംഗ് പ്രകടനം പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്.ചഹലിന്റെയും കുല്‍ദീപിന്റെയും ബോളിങ് മികവിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ കുറഞ്ഞ റണ്‍സില്‍ ചുരുട്ടിക്കൂട്ടിയത്. മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയ ചാഹല്‍ ദക്ഷിണാഫ്രിക്കയില്‍ ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യന്‍ സ്പിന്നര്‍ എന്ന റെക്കോര്‍ഡാണ് നേടിയത്.
8.2 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയാണ് ചാഹല്‍ അഞ്ചു ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയത്. അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിങ്ങുമടക്കമുള്ള ഇതിഹാസ താരങ്ങള്‍ക്ക് സാധിക്കാത്ത നേട്ടമാണ് ചാഹല്‍ സ്വന്തമാക്കിയത്.
ക്വിന്റണ്‍ ഡികോക്ക്, ജെ.പി ഡുമിനി, ക്രിസ് മോഫിസ്, സോണ്ടോ, കഗീസോ റബാദ എന്നിവരുടെ വിക്കറ്റുകളാണ് ചാഹല്‍ നേടിയത്. 2001ല്‍ 10 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി ഹര്‍ഭജന്‍ സിങ്ങ് മൂന്നു വിക്കറ്റെടുത്തിരുന്നു. ഈ റെക്കോഡ് ചാഹലും കുല്‍ദീപും മറികടന്നു. കുല്‍ദീപ് ആറു ഓവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റാണ് വീഴ്ത്തിയത്.