ആരാധകന്റെ അപ്രതീക്ഷിത മരണം താങ്ങാനാവാതെ മമ്മൂട്ടിയും ദുല്‍ഖറും, പോസ്റ്റ് വൈറല്‍
ആരാധകരന്റെ അപ്രതീക്ഷിത മരണത്തില്‍ വികാരഭരിതരായി ദുല്‍ഖറും മമ്മൂട്ടിയും.
ആരാധകന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടിയും ദുല്‍ഖറും ഫേസ്ബുക്കിലിട്ട പോസ്റ്റാണ് സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്.
തങ്ങളുടെ കടുത്ത ആരാധകനായ തലശ്ശേരി സ്വദേശി ഹര്‍ഷാദ് പി.കെയുടെ മരണമാണ് ഇരുതാരങ്ങളെയും ദു:ഖത്തിലാഴ്ത്തിയത്. മട്ടന്നൂരിലുണ്ടായ വാഹനാപകടത്തിലാണ് തലശ്ശേരി മുഴുപ്പിലങ്ങാട് സ്വദേശി അബൂബക്കറിന്റെ മകന് ഹര്‍ഷാദ് മരിച്ചത്.
സന്തോഷവാനും സ്നേഹസമ്പന്നനുമായ ചെറുപ്പക്കാരനായിരുന്നു ഹര്‍ഷാദ്. അവന്റെ മരണം ഞെട്ടലോടെയാണ് കേട്ടത്. നവമാധ്യമങ്ങളിലൂടെ ഹര്‍ഷാദ് തനിക്ക് നല്കിയ പിന്തുണ വിലപ്പെട്ടതായിരുന്നുവെന്നും ഹര്‍ഷാദിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്ക് ചേരുന്നതായും ദുല്‍ഖര്‍ സല്മാന് പറഞ്ഞു. ചെറുപ്പക്കാരന്റെ മരണം ഞെട്ടിച്ചു, ആദരാഞ്ജലികള്‍ എന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ദുല്‍ഖര്‍ സല്മാന് കണ്ണൂര്‍ ഡിസ്ട്രിക് കമ്മിറ്റി പ്രസിഡന്റായിരുന്നു ഹര്‍ഷാദ്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെയും തലശ്ശേരിയില്‍ നിന്നുള്ള പ്രതിനിധി ആയിരുന്നു ഹര്‍ഷാദ്.