യേശുദാസിന്റെ നേതൃത്വത്തില്‍ ‘സമം’ എന്ന പേരില്‍ പിന്നണി ഗായകര്‍ സംഘടന രൂപീകരിച്ചു;ഇന്ത്യന്‍ സിനിമാ മേഖലയില്‍ ഇതാദ്യം
യേശുദാസിന്റെ നേതൃത്വത്തില്‍ മലയാള സിനിമയിലെ പിന്നണിഗായകരുടെ കൂട്ടായ്മ രൂപീകരിച്ചു.സമം എന്ന പേരിലാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്.ഇന്ത്യയില്‍ ആദ്യമായാണ് ചലച്ചിത്ര പിന്നണി ഗായകര്‍ക്കായി ഒരു സംഘടന രൂപീകരിക്കപ്പെടുന്നത്.
സിംഗേഴ്‌സ് അസോസിയേഷന്‍ മലയാളം മൂവീസ് എന്ന പേരിലാണ് യേശുദാസിന്റെ നേതൃത്വത്തില്‍ പിന്നണി ഗായകര്‍ സംഘടന രൂപീകരിച്ചിരിക്കുന്നത്.പിന്നണി ഗാന രംഗത്തെത്തുകയും പിന്നീട് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരികയും ചെയ്യുന്നവരെ കൈത്താങ്ങുക,അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുക എന്നതാണ് സംഘടനയുടെ പ്രധാന ഉദ്ദേശം.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംഘടന ലക്ഷ്യമിടുന്നുണ്ട്.പുതിയ സംഘടനയായ സമത്തിന്റെ ലോഗൊ പ്രകാശനം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ യേശുദാസ് നിര്‍വ്വഹിച്ചു.സമത്തില്‍ പാടി മുന്നോട്ട് പോകാന്‍ എല്ലാവര്‍ക്കും കഴിയണമെന്ന് യേശുദാസ് പറഞ്ഞു.
എംജി ശ്രീകുമാര്‍, സുജാത,ബിജു നാരായണന്‍, ഉണ്ണി മേനോന്‍, കാവാലം ശ്രീകുമാര്‍,കൃഷ്ണ ചന്ദ്രന്‍ തുടങ്ങി നിരവധി ഗായകര്‍ ചടങ്ങില്‍ പങ്കെടുത്തു.മലയാള സിനിമയിലെ പിന്നണി ഗായകരായ 75 പേരാണ് നിലവില്‍ സംഘടനയിലെ അംഗങ്ങള്‍.
അഞ്ച് സിനിമയിലെങ്കിലും പാടിയിരിക്കണം എന്നതാണ് സംഘടനയില്‍ അംഗമാകാനുള്ള മാനദണ്ഡം.മുതിര്‍ന്ന ഗായകരുടെ നേതൃത്വത്തിലുള്ള ചീഫ് ഗവേണിംഗ് ബോഡിയാണ് സംഘടനയെ നിയന്ത്രിക്കുക.