ബിനോയ് കോടിയേരിയെ എയര്‍ പോര്‍ട്ടില്‍ തടഞ്ഞുവെച്ചിട്ടില്ല എന്ന് ബിനീഷ് കോടിയേരി ; പുറത്തുവന്നത് വ്യാജവാര്‍ത്ത
കോടിയേരി ബാലക്കൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിയെ എയര്‍ പോര്‍ട്ടില്‍ തടഞ്ഞുവെച്ചു എന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തകള്‍ വ്യാജമാണ് എന്ന് മറ്റൊരു മകനായ ബിനീഷ് കോടിയേരി. തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ബിനോയ് കോടിയേരിയെ ദുബായ് എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെക്കുകയോ പാസ്‌പോര്‍ട്ട് പിടിച്ച് വെക്കുകയോ ചെയ്തിട്ടില്ലെന്ന് ബിനീഷ് വ്യക്തമാക്കിയത്. സിവില്‍ നടപടികള്‍ നേരിടാന്‍ സന്നദ്ധനായി തന്നതെയാണ് ബിനോയ് ദുബായില്‍ തുടരുന്നത്. ദുബായ് നിയമ വ്യവസ്ഥയനുസരിച്ചാണ് കേസിന്റെ കാര്യങ്ങള്‍ ഇന്നുവരെയും നടന്നു വരുന്നതെന്നും ബിനീഷ് പറയുന്നു. ബിനോയ് കേരളത്തില്‍ നില്‍ക്കുമ്പോള്‍ യാത്രാവിലക്ക് ഉണ്ടെന്നും ഇന്റര്‍പോള്‍ അന്വേഷണം ഉണ്ടെന്നും പ്രചരിപ്പിച്ചെങ്കിലും ബിനോയ് സ്വമേധയാ ദുബായിലേക്ക് പോവുകയാണ് ഉണ്ടായത് എന്നും ബിനീഷ് പറയുന്നു.
പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :