പെട്രോള്‍ -ഡീസല്‍ വില വീണ്ടും വര്‍ധിച്ചു;ഏറ്റവും കൂടുതല്‍ കണ്ണൂരില്‍, കുറവ് എറണാകുളത്ത്
തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും ഇന്ധനവില വീണ്ടും വര്‍ധിച്ചു.പെട്രോളിനും ഡീസലിനും ഇന്നു വീണ്ടും വില ഉയര്‍ന്നു. പെട്രോളിന് 16 പൈസയും ഡീസലിന് ഏഴ് പൈസയുമാണ് ഉയര്‍ന്നത്. കഴിഞ്ഞ മൂന്നുദിവസമായി പെട്രോള്‍ വിലയില്‍ വര്‍ധനയുണ്ട്. എന്നാല്‍ ഡീസല്‍ വില രണ്ടു ദിവസം കൂടിയാണു വര്‍ധിച്ചത്.കേരളത്തില്‍ വില ഏറ്റവും കൂടുതല്‍ കണ്ണൂരും കുറവ് എറണാകുളത്തുമാണ്.
ജില്ല തിരിച്ചുള്ള പെട്രോള്‍ – ഡീസല്‍ വില (ലീറ്ററില്‍):
തിരുവനന്തപുരം – 77.25, 69.62
കൊല്ലം – 77.76, 69.74
പത്തനംതിട്ട – 76.6, 68.95
ആലപ്പുഴ – 76.28, 68.64
കോട്ടയം – 76.27, 68.62
ഇടുക്കി – 76.76, 69.07
എറണാകുളം – 75.9, 68.3
തൃശൂര്‍ – 76.43, 68.77
പാലക്കാട് – 76.53, 68.91
കോഴിക്കോട് – 76.23, 68.62
മലപ്പുറം – 76.53, 68.91
വയനാട് – 76.94, 69.26
കണ്ണൂര്‍ – 78.2, 70.47
കാസര്‍കോട് – 76.69, 69.09