കുട്ടികളെ പിടിത്തക്കാരന്‍ എന്ന പേരില്‍ നാട്ടുകാര്‍ ട്രാന്‍സ്ജെന്‍ഡറിനെ മര്‍ദിച്ച സംഭവം ; എതിര്‍പ്പുമായി സോഷ്യല്‍ മീഡിയ
തിരുവനന്തപുരം : കഴിഞ്ഞ ദിവസം തിരുവനന്തപുരം വലിയതുറയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ വന്നവര്‍ എന്ന പേരില്‍ നാട്ടുകാര്‍ ട്രാന്‍സ്ജെന്‍ഡറിനെ മര്‍ദിച്ച സംഭവത്തില്‍ എതിര്‍പ്പുമായി സോഷ്യല്‍ മീഡിയ രംഗത്ത്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നാടോടികളെയും അന്യസംസ്ഥാന തൊഴിലാളികളെയും കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ വന്നവര്‍ എന്ന പേരില്‍ നാട്ടുകാര്‍ ആക്രമിക്കുന്ന സംഭവത്തിന്റെ തുടര്‍ച്ചയാണ് വലിയതുറയിലും അരങ്ങേറിയത്. കഴിഞ്ഞ ദിവസം കടപ്പുറത്ത് അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന നാഗര്‍കോവില്‍ സ്വദേശിയായ ട്രാന്‍സ്‌ജെന്‍ഡറിനാണ് മര്‍ദനം ഏറ്റത്. സോഷ്യല്‍ മീഡിയ വഴി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിച്ചുവന്നിരുന്ന സ്റ്റിക്കര്‍ വിഷയവും, അതുപോലെ പല ഇടങ്ങളിലും ഇത്തരത്തില്‍ കുട്ടികളെ പിടികൂടാന്‍ സംഘങ്ങള്‍ എത്തിയെന്നും നാട്ടുകാരെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെട്ടു എന്നുമുള്ള വാര്‍ത്തകളാണ് ജനങ്ങള്‍ ഇത്തരത്തില്‍ പ്രതികരിക്കാന്‍ കാരണമാകുന്നത്. തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ രാപകല്‍ ഇല്ലാതെ നാടെങ്ങും പ്രചരിക്കുകയാണ്. ഇത് കണ്ണടച്ച് വിശ്വസിക്കുകയാണ് മലയാളി സമൂഹവും.
അതേസമയം കുഞ്ഞുങ്ങളെ തട്ടിയെടുക്കാന്‍ വന്നയാള്‍ എന്ന് കരുതിയോ പോക്കറ്റടിക്കാര്‍ എന്ന് കരുതിയോ വെളുത്ത തൊലിയുള്ളവരെയോ സവര്ണരെയോ ബ്രാഹ്മണരെയോ സുന്ദരന്മാരായ സ്ത്രീ പുരുഷന്മാരെയോ ഏതെങ്കിലും നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നത് കണ്ടിട്ടുണ്ടോ?? എന്നാണു സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അങ്ങനെ ഇതുവരെ ഉണ്ടായിട്ടില്ല എന്നും അവര്‍ പറയുന്നു. നമ്മുടെ പൊതു ബോധത്തിന്റെയാണ് പ്രശ്‌നം എന്നും. സുമുഖരായ കുറ്റവാളികള്‍ ഇല്ലാത്തതിന്റെയല്ല . സുമുഖര്‍ കുറ്റം ചെയ്യില്ല എന്ന ഗോത്രീയ പൊതുബോധത്തിന്റേതാണ്. അതാണ് പൊതുജനം എന്ന് പേരിട്ടു വിളിച്ചു അക്രമിഗുണ്ടാസംഘങ്ങള്‍ അരികു വത്കരിക്കപ്പെട്ടവരുടെ സ്വകാര്യതക്കും ആത്മാഭിമാനത്തിനും മേലെ കുറ്റവാളി എന്ന് വിരല്‍ ചൂണ്ടി ആക്രമിക്കാനുള്ള കാരണമെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഒരു ബസ്സില്‍ പോക്കറ്റടിക്കപ്പെട്ടാല്‍ ആ ബസ്സില്‍ കറുത്ത് മെലിഞ്ഞ രൂപത്തോടെ ഒരു ആദിവാസിയോ ദളിതനോ ട്രാന്‍സ്ജെണ്ടറോ അന്യസംസ്ഥാനക്കാരനോ ഉണ്ടെങ്കില്‍ ആ ബസ്സിലെ പൊതുജനം അയാള്‍ക്ക് നേരെ ഓട്ടോമാറ്റിക്കായി തിരിയുന്നത് കാണാം . അയാളായിരിക്കും പോക്കറ്റടിച്ചത് എന്ന് ഉറപ്പിക്കുന്നത് പോലെ ആണ് പിന്നീട് പെരുമാറ്റം. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസുകാര്‍ പലപ്പോഴും കാഴ്ചക്കാരോ അക്രമികള്‍ക്ക് കൂട്ടുപിടിക്കുന്നവരായോ ആയിട്ടാവും പ്രത്യക്ഷപ്പെടുന്നത് . ഒരു ജനക്കൂട്ട ആക്രമത്തിലും ഇരയെ ചേര്‍ത്ത് പിടിച്ചു ജനക്കൂട്ടത്തിനു നേരെ കയര്‍ക്കുന്ന പൊലീസുകാരെ ഞാന്‍ കണ്ടിട്ടില്ല . പക്ഷെ അവരെ ഭരണഘടന ചുമതലപ്പെടുത്തിയിരിക്കുന്നത് അങ്ങനെ ചെയ്യാനാണ് . പൗരനെ സംരക്ഷിക്കാന്‍ . അക്രമികളില്‍ നിന്ന് സംരക്ഷിക്കാന്‍ .അതെന്താണ് ആ പോലീസുകാര്‍ മറന്നു പോവുന്നത് എന്നും അവര്‍ ആക്ഷേപിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :