തേയ്ച്ചിട്ടു പോയ കാമുകന്‍റെ വീടിനുമുന്നില്‍ ഡാന്‍സ് കളിച്ചു പകരം വീട്ടിയ ഒരു കാമുകി (വീഡിയോ വൈറല്‍)
തന്നെ പ്രണയിച്ചു പറ്റിച്ച ശേഷം കടന്നുകളഞ്ഞ കാമുകനോട് പകരം വീട്ടാന്‍ യുവതി തിരഞ്ഞെടുത്ത വഴി ഏറെ വിചിത്രമായത്. ഹരിയാനയിലാണ് സംഭവം. തന്നെ ചതിച്ച യുവാവിന്‍റെ വീടിനു മുന്നില്‍ ഡാന്‍സ് ചെയ്താണ് യുവതി പ്രതിഷേധിച്ചത്. പെട്ടന്നുള്ള പെണ്‍കുട്ടിയുടെ ഡാന്‍സ് കണ്ടവര്‍ ആദ്യം വല്ല ഫ്ലാഷ് മോബും ആകുമെന്ന് കരുതി എങ്കിലും പെണ്‍കുട്ടിയുടെ കൂട്ടുകാരികള്‍ കാര്യം വിശദീകരിച്ചപ്പോള്‍ ആണ് സത്യാവസ്ഥ മനസിലാകുന്നത്.
അതേസമയം പെണ്‍കുട്ടി മദ്യപിച്ചിട്ടുണ്ട് എന്നും ചിലര്‍ കമന്റ് പറയുന്നുണ്ട്. എന്തയാലും കാമുകന്‍ ചതിച്ചതിനു ശേഷം മറ്റു പെണ്‍കുട്ടികളെ പോലെ കരയാനും ആത്മഹത്യ ചെയ്യാനും നില്‍ക്കാതെ ലോകം കാണുന്ന തരത്തില്‍ തന്നെ പകരം വീട്ടുവാന്‍ അവള്‍ കാണിച്ച ധൈര്യത്തിനെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ.