ഇങ്ങനെയൊരു പ്രസവം ലോകത്തില്‍ ആദ്യം; ചിത്രങ്ങള്‍ വൈറല്‍
മാന്‍ഹട്ടന്‍:മനുഷ്യ ജീവിതത്തിലെ ഏറ്റവും അനിശ്ചിതത്വം നിലനില്‍ക്കുന്നത് ഒരു കുഞ്ഞിനെ ‘അമ്മ പ്രസവിക്കുന്ന സമയത്താകും.കാരണം ഒരു ജീവന് ഭൂമിയിലേക്ക് പിറന്നു വീഴുന്ന സമയത്ത് ആ കുഞ്ഞും അതിന്റെ മാതാവും അച്ഛനും കുടുംബങ്ങളെല്ലാം വളരെ സങ്കീര്‍ണതകളിലൂടെയാണ് കടന്നു പോകുന്നത്.
ആശുപത്രിയിലേക്കുള്ള വഴിയില്‍ വച്ചും,ചിലപ്പോള്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ വച്ചുമൊക്കെ ചില അമ്മമാര്‍ പ്രസവിക്കുന്ന സംഭവങ്ങളൊക്കെ വാര്‍ത്തകളില്‍ പലപ്പോഴും ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ പരിശോധനയ്ക്ക് വന്നപ്പോള്‍ യുവതി പ്രസവിക്കുന്നത് വിചിത്രമായിരിക്കും.അതുംപ്രസവമെടുത്തത് യുവതിയുടെ ഭര്‍ത്താവ് തന്നെയാണെന്ന് പറയുമ്പോള്‍ പ്രസവത്തിന് വേദനയെക്കാള്‍ കൂടുതല്‍ കൗതുകമായിരിക്കും ഉണ്ടാവുക.
അത്തരത്തിലൊരു പ്രസവമാണ് മാന്‍ഹട്ടനിലെ വിയ ക്രിസ്റ്റി ഹോസ്പിറ്റലില്‍ നടന്നത്.ഡോക്ടറെ കാണാന്‍ ഭര്‍ത്താവ് ട്രാവിസ് ഹോഗനൊപ്പം നടന്നു നീങ്ങുമ്പോഴാണ് ജെസിന് അപ്രതീക്ഷിതമായി തന്റെ കുഞ്ഞ് പുറത്തുവരുന്നെന്ന് തോന്നിയത്. തൊട്ടുനോക്കിയപ്പോള്‍ കുഞ്ഞിന്റെ തല പുറത്തുവന്നരിക്കുന്നു. ഉടന്‍ തന്നെ ജെസിന് ഭര്‍ത്താവിനോട് കാര്യം പറഞ്ഞു.
എന്നാല്‍ പരിഭാരമിച്ചു നില്‍ക്കാതെ ട്രാവിസ് കുഞ്ഞിനെ മെല്ലെ പിടിച്ചു പുറത്തേക്ക് കൊണ്ട് വരാന്‍ നോക്കി. അപ്പോള്‍തന്നെ രണ്ടുനഴ്സുമാരും അതുവഴി വന്നു.അവരും ദമ്പതികള്‍ക്ക് സഹായമായതോടെ വരാന്തയൊരു ലേബര്‍റൂമായി മാറുകയായിരുന്നു. പിന്നീട് നഴ്സമാരുടെ നിര്‍ദ്ദേശപ്രകാരം പ്രസവം സുഖകരമായി നടന്നു. ലോക മാധ്യമങ്ങളില്‍ അടക്കം വൈറലാകുകയാണ് ഈ പ്രസവ ചിത്രങ്ങള്‍.