ഓട്ടത്തിനിടെ കെയുആര്‍ടിസി എസി വോള്‍വോ ബസിനു തീപിടിച്ചു
കൊല്ലം:എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കെയുആര്‍ടിസി എസി വോള്‍വോ ബസ് ഓട്ടത്തിനിടെ തീപിടിച്ചു. കൊല്ലം കലക്ടറേറ്റിനു സമീപത്തുവച്ചാണ് ബസില്‍ തീപിടുത്തമുണ്ടായത്.ബസില്‍ 30 യാത്രക്കാരുണ്ടായിരുന്നു. ആളപായമില്ല.ബസിന്റെ പുറകിലുള്ള എന്ജിന് ഭാഗത്താണു തീപിടിത്തം ഉണ്ടായത്.
ഓടിക്കൊണ്ടിരിക്കെ ഡ്രൈവിങ് പാനലില്‍ സിഗ്നല്‍ ലൈറ്റ് കത്തുകയും കരിഞ്ഞ ഗന്ധമുണ്ടാകുകയും ചെയ്തതോടെ ഡ്രൈവര്‍ ബസ് റോഡിനു സമീപം നിര്‍ത്തി പരിശോധിച്ചപ്പോഴാണ് എന്‍ജിന്റെ ഭാഗത്തു തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ വണ്ടിയിലെ അഗ്നിരക്ഷാ ഉപകരണം ഉപയോഗിച്ചു തീ കെടുത്താനുള്ള ശ്രമമാരംഭിച്ചു. അഗ്നിശമനസേനയും സ്ഥലത്തെത്തി.