സംഭവം സത്യാട്ടോ…ഒരു ജാഡയുമില്ലാത്ത ഒന്നൊന്നരജിന്ന് തന്നെ; പ്രണവിനെ കണ്ട ആരാധകന്റെ പോസ്റ്റ് വൈറല്‍

ആദ്യ ചിത്രമായ ആദിയിലൂടെ ആരാധക ഹൃദയം കീഴടക്കി മുന്നേറുമ്പോഴും തന്റെ പതിവ് ജീവിതം വിട്ടൊരു കളിയുമില്ലാതെ ഹിമാലയത്തിലൊക്കെ ചുറ്റിയടിച്ച് നടക്കുകയാണ് പ്രണവ്.ആദ്യ ചിത്രത്തിലെ മികച്ച പ്രകടനത്തിന് അഭിനന്ദനമറിയിക്കാന്‍ പലരും പ്രണവിനെ വിളിച്ചപ്പോള്‍ ഹിമാലയത്തിലെ മഞ്ജു പാളികളിലൂടെ പ്രണവ് നടന്നു കയറുകയായിരുന്നു.

ചിത്രത്തിന്റെ വിജയമാഘോഷിക്കാന്‍ ഫാന്‍സുകാരും ഏറെ അന്വേഷിച്ചെങ്കിലും പ്രണവിനെ കണ്ടു കിട്ടിയതേയില്ല.ഒടുവില്‍ സാക്ഷാല്‍ ആദിയെ നേരില്‍ കണ്ടതിന്റെ സന്തോഷത്തിലാണ് ഈ ആരാധകന്‍. മക്കളെ… ഒരു ജിന്നിനെ ഋഷികേശില്‍ വച്ച് കണ്ടുമുട്ടി. നമ്മുടെ പ്രണവ് മോഹന്‍ലാലിനെ… ഋഷികേശില്‍ വച്ച് പ്രണവിനെ കണ്ടുമുട്ടിയ ഒരു ആരാധകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചതാണിത്.

യാത്രയില്‍ ആരാധകര്‍ക്ക് മുമ്പില്‍ താരജാഡകളൊന്നുമില്ലാതെ ചെറുപ്പക്കാര്‍ക്കൊപ്പം ചെറുപുഞ്ചിരിയോടെ പ്രണവിന്റെ ചിത്രസഹിതമുള്ള കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. ജിബിന്‍ ജോസഫ് എന്ന ആരാധകനാണ് ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്.