തൃശൂരില്‍ നാലുവയസുകാരനെ പുലി കടിച്ചു കൊന്നു; തല വേര്‍പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തി
തൃശൂര്‍:അതിരപ്പിള്ളി വാല്‍പ്പാറ നടുമലൈ എസ്റ്റേറ്റില്‍ നാലരവയസ്സുകാരനെ പുലി കടിച്ചുകൊന്നു.തോട്ടം തൊഴിലാളിക ഷറഫലിയുടെയും സഫിയയുടെയും മകനായ സൈദുല്ല എന്ന കുട്ടിക്കാണ് ദാരുണാന്ത്യം നേരിടേണ്ടി വന്നത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെ മാതാവിനൊപ്പം മുറ്റത്തേക്കിറങ്ങി കളിച്ചുകൊണ്ടിരുന്ന സെയ്തുളിനെ പുലി പിടികൂടി കാട്ടിലേക്കു മറയുകയായിരുന്നു.വിവരമറിഞ്ഞ ഉടന്‍ പരിസരവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായി തിരച്ചില്‍ തുടങ്ങിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
രാത്രി 8.30 ഓടെയാണ് തല വേര്‍പെട്ട നിലയില്‍ 350 മീറ്റര്‍ മാറി കുട്ടിയുടെ ശരീരം കാട്ടില്‍ നിന്ന് കണ്ടുകിട്ടിയത്.ശരീരം അല്‍പം മാറി വേറെ ഭാഗത്തുനിന്നാണ് കിട്ടിയത്.ഒരു വര്‍ഷം മുമ്പാണ് ഝാര്‍ഖണ്ടില്‍ നിന്ന് തേയിലത്തോട്ടത്തില്‍ ജോലിക്കായാണ് വാല്‍പാറയിലെത്തിയത്.