ദേഹാസ്വാസ്ഥ്യം; അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ:ബോളിവുഡ് താരം അമിതാഭ് ബച്ചനെ ദേഹസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കടുത്ത ശരീരവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ബച്ചനെ പിന്നീട്, അഡ്മിറ്റ് ചെയ്യുകയായിരുന്നു. ആരോഗ്യസ്ഥിതിയെകുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പ്രാഥമികവിവരം.
എന്നാല്‍, ആശുപത്രിവൃത്തങ്ങള്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇന്ന് രാവിലെ മുംബൈയില്‍നടന്ന, പുതിയ സിനിമയുടെ ടീസര്‍റിലീസ് ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ശേഷം വീട്ടിലെത്തിയപ്പോഴാണ് ശരീരവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.