ബൈക്ക് ഓടിക്കുന്നതിനിടയില്‍ ഹൃദയാഘാതം വന്ന് കുഴഞ്ഞു വീണയാളെ ജീവിതത്തിലേയ്ക്ക് തിരിച്ച് പിടിച്ച് ട്രാഫിക് പോലീസുകാര്‍; വൈറലായി വീഡിയോ
ഹൈദരാബാദ്:തിരക്കേറിയ റോഡില്‍ ബൈക്ക് ഓടിക്കുന്ന ആളിന് ഹൃദയാഘാതം ഉണ്ടായാല്‍ നാം എന്തായിരിക്കും ആദ്യം ചെയ്യുക.ഉടനെ ആളെ ആഹുപത്രിയിലായിരിക്കും ആദ്യം എത്തിക്കുക.എന്നാല്‍ തത്സമയം തെന്നെ നമ്മളെക്കൊണ്ട് ചെയ്യാന്‍ പറ്റുന്ന ചില പ്രാഥമീക ചികിത്സ കൊണ്ട് അയാളുടെ ജീവന്‍ ആശുപത്രിയിലെത്തും മുന്‍പ് തന്നെ രക്ഷിച്ചേക്കും. ബൈക്ക് ഓടിക്കുന്നതിനിടയില്‍ കുഴഞ്ഞ് വീണയാള്‍ക്ക് പ്രാഥമീക ചികിത്സ നല്‍കിയതിലൂടെ ജീവിതം തിരിച്ച് നല്‍കി രണ്ട് ഹോം ഗാര്‍ഡുകളുടെ ഇടപെടല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.. ഹൈദരാബാദ് നഗരത്തിലാണ് സംഭവം നടക്കുന്നത്.
ഉച്ചയോടെ ദൂല്‍പേട്ടിനടുത്ത് വച്ചാണ് ബൈക്ക് യാത്രികന്‍ കുഴഞ്ഞ് വീണത്. സമീപത്തുണ്ടായിരുന്ന ചന്ദന്‍ സിംഗും, ഇനൈത്തുള്ള ഖാന്‍ കാദിരിയും ഇയാള്‍ക്ക് അടുത്തേയ്ക്ക് ഓടിയെത്തി. എന്ത് ചെയ്യണമെന്ന് ചിന്തിച്ച് അധിക സമയം കളയാതെ ഇയാള്‍ക്ക് സിപിആര്‍ നല്‍കിയതോടെയാണ് യാത്രികന്‍ ജീവിതത്തിലേയ്ക്ക് തിരികെയെത്തിയത്.
തിരിക്കിട്ട് പോകുന്ന വാഹനങ്ങള്‍ക്കിടയില്‍ ജീവിതത്തില്‍ ആദ്യമായാണ് ഇത്ര വേഗത്തില്‍ ഓടിയതെന്ന് ഹോ ഗാര്‍ഡുകള്‍ പ്രതികരിക്കുന്നു.അനങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ബൈക്ക് യാത്രികനെന്നും ഇവര്‍ പറയുന്നു. പള്‍സ് പരിശോധിച്ചപ്പോള്‍ ഹൃദയസ്തംഭനമാണെന്ന് മനസിലായി. ട്രെയിനിംഗ് കാലത്ത് സിപിആര്‍ നല്‍കുന്നത് പരിശീലിച്ചിട്ടുണ്ടെങ്കിലും പ്രയോഗിക്കുന്നത് ആദ്യമായിട്ടാണെന്നും ഇവര്‍ പറയുന്നു.
Yesterday Homeguards K. Chandan & Inayathulla Khan of Bahadurpura PS saved the life of a person who had suddenly undergone a cardiac arrest at Puranapul Darwaja in Old City🙏🙏
Many Constables & Homeguards in Hyderabad have undergone CPR (cardio pulmonary resuscitation) training pic.twitter.com/k7D13RwqHL
— KTR (@KTRTRS) February 1, 2018
കുറച്ച് നേരത്തേയ്ക്ക് ഗതാഗതം തടസപ്പെട്ടെങ്കിലും സംഭവത്തിന്റെ ഗൗരവം മനസിലായതോടെ ആളുകളും സഹകരിച്ചു.ഹോം ഗാര്‍ഡുകള്‍ സിപിആര്‍ നല്‍കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.