കേരള ജനപക്ഷത്തിന്റെ യുവജനസംഘടന പ്രഖ്യാപിച്ചു
കോട്ടയം : കേരള ജനപക്ഷപാര്‍ട്ടിയുടെ യുവജനവിഭാഗമായ കേരള യുവജനപക്ഷത്തിന്‍റെ പ്രഖ്യാപനം നടന്നു. കോട്ടയം ഐ.എം.എ ആഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ എം എല്‍ എ പി സി ജോര്‍ജ്ജ് ആണ് പ്രഖ്യാപനം നടത്തിയത്. കണ്‍ വീനര്‍ ആയിരുന്ന ആന്റണി മാര്‍ട്ടിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ യുവജനപക്ഷത്തിന്‍റെ 93 അംഗ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുത്തു. സംഘടനയുടെ ആദ്യ സംസ്ഥാന പ്രസിഡന്‍റ് ആയി അഡ്വ. ഷൈജോ ഹസനെ തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍ : സംസ്ഥാന വൈസ് പ്രസിഡന്‍റ്മാര്‍: വിഷ്ണു അമ്പാടി, എല്‍ദോസ് ഓലിക്കല്‍,പ്രവീണ്‍ രാമചന്ദ്രന്‍,അനില്‍ കുമാര്‍ മഞ്ഞപ്ലാക്കല്‍.
ജനറല്‍സെക്രട്ടറിമാര്‍ : അഡ്വ. ഷോണ്‍ ജോര്‍ജ്ജ്, പ്രവീണ്‍ ഉള്ളാട്ട്, ബൈജു മണ്ഡപം, സച്ചിന്‍ ജെയിംസ്, മാത്യൂ ജോര്‍ജ്ജ്, ലെന്‍സ് വയലിക്കുന്നേല്‍, അനു ശങ്കര്‍, ജാഫര്‍ മാറക്കാര, അക്ഷയ നായര്‍.
ട്രഷറര്‍ : അഡ്വ. താഹിര്‍ പൊന്തനാല്‍.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്ക് എതിരെയും പ്രതിപക്ഷത്തിന്റെ നിഷ്ക്രിയത്വത്തിനെതിരെയും സംസ്ഥാന വ്യാപകമായി പ്രാചാരണ പരിപാടികള്‍ സംഘടിപ്പിക്കുവാനും അഞ്ചിന കര്‍മ്മപരിപാടി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുവാനും യുവജനപക്ഷം സംസ്ഥാനകമിറ്റി തീരുമാനിച്ചു.