എട്ടുകോടി രൂപ ലോട്ടറിയടിച്ചയാള്‍ നാട്ടുകാര്‍ക്ക് മദ്യസത്ക്കാരം നടത്തിയ ശേഷം ആത്മഹത്യ ചെയ്തു ; കാരണം ദയനീയം
കിഴക്കന്‍ തായ്‌ലാന്‍ഡിലെ ചോന്‍ബുരിയിലാണ് സംഭവം. കൈവന്ന ഭാഗ്യം നഷ്ടമായ ഷോക്കിലാണ് 42കാരനായ ജിറാവുത്ത് പോങ്ഫാന്‍ സ്വന്തമായി വെടിയുതിര്‍ത്ത് ജീവിതം അവസാനിപ്പിച്ചത്. തന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മദ്യസത്കാരം നടത്തിയ ശേഷമായിരുന്നു ആത്മഹത്യ. 9,50000 യൂറോയുടെ ജാക്ക് പോട്ട് ലോട്ടറി അടിച്ചെന്ന് പറഞ്ഞ് 42കാരനായ ജിറാവുത്ത് പോങ്ഫാന്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നിശാ പാര്‍ട്ടി നല്‍കിയത്. എന്നാല്‍ പാര്‍ട്ടി കഴിഞ്ഞ് പിറ്റേ ദിവസം ഉറക്കമുണര്‍ന്നപ്പോഴാണ് ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ട വിവരം പോങ്ഫാന്‍ അറിയുന്നത്. മോഷണം പോയതാണോ കൈനഷ്ടം വന്നതാണോ എന്ന് ഉറപ്പില്ലാതിരുന്ന ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
അതേസമയം ടിക്കറ്റ് നഷ്ടപ്പെട്ടതോടെ തുകയുടെ അവകാശവാദം ഉന്നയിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഇയാള്‍.ലോട്ടറി അടിച്ചു എന്നല്ലാതെ ടിക്കറ്റ് വേറെ ആരെയും കാണിച്ചിരുന്നുമില്ല ഇയാള്‍. തനിക്ക് ജാക്കപോട്ട് ലഭിച്ചുവെന്നത് സത്യമാണെന്നും അതിന്റെ പേരില്‍ കുടുംബാംഗങ്ങളെ ആരും പരിഹസിക്കരുതന്നെും പോങ്ഫാന്‍ കുറിച്ച ആത്മഹത്യ കുറിപ്പില്‍ പറയുന്നു. അതേസമയം പാര്‍ട്ടി നടന്ന വേളയില്‍ വേറെ ആരെങ്കിലും ടിക്കറ്റ് മോഷിച്ചുവോ എന്ന അന്വേഷണത്തിലാണ് പോലീസ്.