യുവാവിന്റെ കാലില്‍ തടി കയറ്റി വച്ച് അതിന്മേല്‍ കയറി നിന്ന് മുതുകത്ത് ബൂട്ട് കൊണ്ട് ചവിട്ടി പോലീസിന്റെ ക്രൂരത-ഞെട്ടിക്കുന്ന വീഡിയോ
സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിന്റെ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം.ഏതോ കുറ്റത്തിന് പോലീസ് പിടികൂടിയ യുവാവിനെ വടികൊണ്ടു തല്ലിയും,ചവിട്ടിയും മര്‍ദിക്കുന്ന പോലീസിന്റെ ഈ ക്രൂരത മനസാക്ഷിയുള്ള ആരെയും നൊമ്പരപ്പെടുത്തും.യുവാവിനെ തറയില്‍ ഇരുത്തിയ ശേഷം വലിയൊരു തടിയെടുത്ത് കാലിലൂടെ കയറ്റിയ ശേഷം രണ്ട് പോലീസുകാര്‍ ആ തടിയുടെ മുകളില്‍ അപ്പുറവും ഇപ്പുറവുമായി കയറി നിന്ന ശേഷം യുവാവിനെ മര്‍ദിക്കുന്നതാണ് വീഡിയോയിലുള്ളത്.
https://www.facebook.com/100007349475462/videos/1993303624257934/
ലാത്തികൊണ്ട് തള്ളുന്നതിനു പുറമെ യുവാവിന്റെ കുരുക്കില്‍ ഒരു പോലീസുദ്യോഗസ്ഥന്‍ ചവിട്ടുന്നുമുണ്ട്.പോലീസിന്റെ മര്‍ദനത്തില്‍ വേദനകൊണ്ട് യുവാവ് അലറി വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.പോലീസും യുവാവും ഹിന്ദിയിലാണ് സംസാരിക്കുന്നത്.പക്ഷെ ഇത് ഇന്ത്യയിലെവിടെയാണ് നടന്നതെന്ന് വ്യക്തമല്ല.