എട്ടുവയസുകാരിയെ ബന്ദിയാക്കി നിരന്തരം പീഡിപ്പിച്ച ശേഷം ദാരുണമായി കൊലപ്പെടുത്തിയ പോലീസുകാരന്‍ അറസ്റ്റില്‍
ശ്രീനഗര്‍ : ജമ്മുവില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള കത്വാ ജില്ലയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. റസാന ഗ്രാമത്തില്‍ കുതിരകളെ മേയ്ക്കുന്നതിനിടെയാണ് പോലീസുകാരന്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരനായ ദീപക് ഖുജാരിയും പ്രായപൂര്‍ത്തിയെത്താത്ത മറ്റൊരാണ്‍കുട്ടിയും ചേര്‍ന്ന് കുട്ടിയെ ഒരാഴ്ച്ച നിരന്തരം പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് തെരച്ചിലിന് നേതൃത്വം നല്കിയ പോലീസുകാരനാണ് അറസ്റ്റിലായ ദീപക് ഗുജാരിയ.
പെണ്‍കുട്ടിയുടെ ഗോത്രത്തിലുള്ളവരെ ഭയപ്പെടുത്തുകയായിരുന്നു കൃത്യത്തിലൂടെ ലക്ഷ്യമിട്ടതെന്ന് പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘമാണ് ദീപകിനെ അറസ്റ്റ് ചെയ്തത്. വീട്ടില്‍ നിന്ന് കാണാതായി ഒരാഴ്ച്ചയ്ക്ക് ശേഷമാണ് കുട്ടിയുടെ വികൃതമായ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃഗീയമായിട്ടുള്ള പീഡനങ്ങളാണ് കുട്ടിക്ക് ഏല്‍ക്കേണ്ടി വന്നത്. പീഡനത്തെ തുടര്‍ന്നാണ് കുട്ടി കൊല്ലപ്പെട്ടത് എന്നും ഇതിനെ തുടര്‍ന്ന്‍ ദീപക് കുട്ടിയുടെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തില്‍ നടത്തിയ പരിശോധനകളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.