കണ്ണൂര്‍ : പാനൂരില്‍ വീണ്ടും സിപിഎം ബിജെപി സംഘർഷം
കണ്ണൂര്‍ പാനൂരില്‍ വീണ്ടും സിപിഎം – ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കും രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. പാനൂര്‍ വളള്യായി, പാത്തിപ്പാലം എന്നിവിടങ്ങളിലാണ് സംഘര്‍ഷം ഉണ്ടായത്. ശനിയാഴ്ച രാത്രി 11.30 ഓടെ വളള്യായിലെ ഒരു കല്യാണ വീട്ടില്‍ വച്ചാണ് സംഘര്‍ഷം ആരംഭിച്ചത്. സി .പി .എം – ബി ജെ പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം അക്രമത്തില്‍ കലാശിക്കുകയായിരുന്നു.
അതിന്റെ തുടര്‍ച്ചയെന്നോണം ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ബി.ജെ.പി പ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്ക് നേരെ അക്രമം ഉണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ പാത്തിപ്പാലം സ്വദേശികളായ റിജേഷ് ,റിജിന്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇരു സംഭവങ്ങളിലും പാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ കനത്ത പോലീസ് സന്നാഹമാണ് മേഖലയില്‍ ഇപ്പോള്‍.