പാര്‍ട്ടിക്കാര്‍ പ്രതിയാക്കപ്പെട്ട കേസുകളില്‍ വിജിലന്‍സ് ഒളിച്ചുകളി തുടരുന്നു ; മലബാര്‍ സിമ്ന്റ്സ് അഴിമതി കേസും അട്ടിമറിച്ചു
പാലക്കാട് : സര്‍ക്കാര്‍ അനുഭാവികളും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെട്ട കേസുകളില്‍ വിജിലന്‍സ് ഒളിച്ചുകളി തുടര്‍കഥ. കെ എം മാണി ഉള്‍പ്പെട്ട കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന വിജിലന്‍സ് ഇപ്പോളിതാ മലബാര്‍ സിമന്റ്‌സ് അഴിമതി കേസിലും അട്ടിമറിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. സിപിഎം നേതാവ് പി.ഉണ്ണിയടക്കം പ്രതിയായ കേസാണിത്. റിവേഴ്‌സ് എയര്‍ ബാഗ് ക്രമക്കേട് കേസില്‍ പ്രോസിക്യൂഷന്‍ അനുമതി കിട്ടി രണ്ടുമാസം കഴിഞ്ഞിട്ടും വിജിലന്‍സ് ഇതുവരെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. മലബാര്‍ സിമന്റ്‌സ് എംഡി സുന്ദരമൂര്‍ത്തിയുള്‍പ്പെടെ 10 പേരാണ് കേസില്‍ പ്രതികള്‍. ബോര്‍ഡ് സബ് കമ്മിറ്റി അംഗമായിരുന്നു സിപിഎം നേതാവ് പി.ഉണ്ണി എംഎല്‍എയും പ്രതിപട്ടികയിലുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കി നിയമോപദേശവും നേടിയശേഷം പ്രോസിക്യൂഷന്‍ അനുമതിക്കായി റിപ്പോര്‍ട്ട് 2016 ഡിസംബര്‍ 13ന് മലബാര്‍ സിമന്റസ് എംഡിക്കു അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാ് ഡിവൈഎസ്പി നല്‍കി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്.
രണ്ടു മാസം കഴിഞ്ഞിട്ടും കുറ്റപത്രം വിജിലന്‍സ് കോടയിലെത്തിയില്ല. മലബാര്‍ സിമന്റ് അഴിമതി കേസില്‍ അഞ്ചു കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങള്‍ കഴിയുന്നു. പക്ഷെ ഇതുവരെ ഒന്നിന്റെ പോലും വിചാരണ ആരംഭിച്ചിട്ടില്ല. വിചാരണ തടസ്സപ്പെട്ടുത്തി പ്രതികള്‍ നല്‍കിയ സ്റ്റേയും ഹര്‍ജിയെല്ലാം നീക്കികിട്ടാന്‍ എന്തോകൊണ്ടോ വിജിലന്‍സിന് താല്‍പര്യമില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. മലബാര്‍ സിമന്റിലെ മലനീകരണ നിയന്ത്രണ സംവിധാനത്തിനായി റിവേഴ്‌സ് എയര്‍ബാഗ് സിസ്റ്റം വാങ്ങിയയതില്‍ 14 കോടിയുടെ ക്രമക്കേടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. മലബാര്‍ സിമന്റിലത് ഒറ്റപ്പെട്ട അഴിമതി കഥയല്ല. കോടികളുടെ അഴി ആരോപണത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം രജിസ്റ്റര്‍ ചെയ്തത അഞ്ച് വിജിലന്‍സ് കേസുകള്‍,. മുന്‍ എംഡി പത്മകുമാറിനെയും കരാറുകാരന്‍ വി.എം.രാധാകൃഷണനെയും അറസ്റ്റ് ചെയ്തു. ഏറെ കോളിളക്കം സൃഷ്ടിച്ച അറസ്റ്റിനുശേഷം അന്വേഷണ സംഘത്തെ പിരിച്ചുവിട്ടു പുതിയവരെ ഉള്‍പ്പെടുത്തകയായിരുന്നു.