വീണ്ടും അമ്പരപ്പിച്ച് ഫഹദ് ഫാസില്‍;പരസ്യത്തിന് വേണ്ടി തകര്‍പ്പന്‍ മേക്ക് ഓവറിലൂടെ പൊണ്ണത്തടിയനായി; വീഡിയോ വൈറല്‍

സ്വാഭിക അഭിനയത്തിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്ന നടനാണ് ഫഹദ് ഫാസില്‍.അവസാനമായി പുറത്തുവന്ന കാര്‍ബണ്‍ എന്ന ചിത്രത്തില്‍ പ്രേക്ഷകരെ ഒന്നടക്കം അമ്പരിപ്പിച്ച കഥാപാത്രമായിരുന്നു ഫഹദ് ചിത്രത്തില്‍ ചെയ്തിരുന്നത്. ഈ ചിത്രം തീയേറ്ററില്‍ എത്തിയ സമയത്ത് തന്നെയാണ് ദിലീഷ് പോത്തനും ഫഹദും ഒന്നിച്ചെത്തിയ മില്‍മയുടെ പരസ്യ ചിത്രവും മലയാളികള്‍ ഏറ്റെടുത്തത്. സിനിമ മാത്രമല്ല പരസ്യങ്ങളിലും ഫഹദ് തകര്‍ത്ത് അഭിനയിച്ചിരുന്നു. ഏറ്റൊവുമൊടുവില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്, പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി തകര്‍പ്പന്‍ മേക്ക് ഓവര്‍ നടത്തിയ ഫഹദ് ഫാസിലിന്റെ വീഡിയോയാണ്.

സിനിമയിലെ കഥാപാത്രത്തിനു വേണ്ടി എന്തു ത്യാഗവും ചെയ്യുന്ന ഫഹദ് അതേ പ്രയത്നം തന്നെയാണ് പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാനും എടുക്കുന്നത് എന്നു തെളിയിക്കുന്നതാണ് പുതിയ വിഡിയോ. ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ പരസ്യത്തിന്റെ മെയ്ക്കിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പുതിയ പരസ്യ ചിത്രത്തില്‍ പൊണ്ണത്തടിയനായെത്തുന്ന ഫഹദ് ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.41 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള പരസ്യ ചിത്രത്തിന് പക്ഷെ മണിക്കൂറുകളുടെ അധ്വാനമെടുത്താണ് ഫഹദ് പൊണ്ണത്തടിയാനായിരിക്കുന്നത്.